എല്ലാ സംസ്ഥാനങ്ങളിലും ഇന്‍വെസ്റ്റ് ഇന്ത്യ ഡെസ്‌ക്കുകള്‍ സ്ഥാപിക്കും, നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യംകേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍

കടബാധ്യത കുറച്ചുകൊണ്ടുവരുന്ന കമ്പനികളുടെ ഓഹരികള്‍ ന്യായ വിലയില്‍

യര്‍ന്ന കടബാധ്യതയുള്ള കമ്പനികളുടെ ഓഹരികള്‍ വില്‍പ്പന സമ്മര്‍ദത്തിന്‌ വിധേയമാകുമ്പോള്‍ കടബാധ്യതയില്ലാത്ത കമ്പനികള്‍ നിക്ഷേപകര്‍ക്ക്‌ പ്രിയപ്പെട്ടതാകാറുണ്ട്‌.

ഓഹരികളുടെ തിരഞ്ഞെടുപ്പില്‍ കമ്പനികളുടെ കടബാധ്യത എത്രത്തോളമുണ്ടെന്നത്‌ ഒരു പ്രധാന മാനദണ്‌ഡമായി കഴിഞ്ഞു.

കടബാധ്യതയില്ലാത്ത മികച്ച കമ്പനികളുടെ ഓഹരികള്‍ ഇപ്പോള്‍ ഉയര്‍ന്ന പ്രീമിയത്തിലാണ്‌ വ്യാപാരം ചെയ്യുന്നത്‌.

അതേ സമയം കടബാധ്യത കുറച്ചുകൊണ്ടുവരുന്ന്‌ കമ്പനികള്‍ക്ക്‌ അത്രത്തോളം പ്രീമിയമില്ല. ഭാവിയില്‍ അവ പൂര്‍ണമായും കടബാധ്യതയില്ലാത്ത കമ്പനികളായി മാറുകയാണെങ്കില്‍ ഉയര്‍ന്ന പ്രീമിയം ലഭിക്കാനും സാധ്യതയുണ്ട്‌.

അഞ്ച്‌ വര്‍ഷത്തെ ശരാശരി പിഇ (പ്രൈസ്‌ടു ഏര്‍ണിംഗ്‌ റേഷ്യോ)യേക്കാള്‍ കുറഞ്ഞ നിലയിലോ അതിന്‌ തൊട്ടടുത്തായോ വ്യാപാരം ചെയ്യുന്ന ഓഹരികള്‍ ഈ ഗണത്തിലുണ്ട്‌.

ഓഹരി വിലയും പ്രതി ഓഹരി വരുമാനവും തമ്മിലുള്ള അനുപാതത്തെയാണ്‌ പ്രൈസ്‌ടു ഏര്‍ണിംഗ്‌ റേഷ്യോ സൂചിപ്പിക്കുന്നത്‌.

പ്രതി ഓഹരി വരുമാനത്തിന്റെ എത്ര മടങ്ങായാണ്‌ ഓഹരി വ്യാപാരം ചെയ്യുന്നത്‌ എന്നാണ്‌ ഈ അനുപാതത്തില്‍ നിന്ന്‌ മനസിലാക്കാനാകുന്നത്‌.

ഉദാഹരണത്തിന്‌ ഒരു ഓഹരിയുടെ പിഇ 10 ആണെന്ന്‌ പറഞ്ഞാല്‍ ആ ഓഹരിയുടെ വില പ്രതി ഓഹരി വരുമാനത്തിന്റെ പത്ത്‌ മടങ്ങാണെന്നാണ്‌ അര്‍ത്ഥം.

കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി കടബാധ്യത 40 ശതമാനം കുറച്ചുകൊണ്ടുവന്ന കമ്പനികളുടെ ഓഹരികളില്‍ ചിലത്‌ അഞ്ച്‌ വര്‍ഷത്തെ ശരാശരി പിഇ യേക്കാള്‍ കുറഞ്ഞ നിലയിലോ അതിന്‌ തൊട്ടടുത്തോ ആയാണ്‌ വ്യാപാരം ചെയ്യുന്നത്‌.

സൈഡസ്‌ ലൈഫ്‌ സയന്‍സ്‌, ഗുജറാത്ത്‌ സ്റ്റേറ്റ്‌ പെട്രോനെറ്റ്‌, അര്‍വിന്ദ്‌, ഗുജറാത്ത്‌ ഗ്യാസ്‌, ഗോദാവരി പവര്‍, ഫോര്‍ട്ടിസ്‌ ഹെല്‍ത്ത്‌കെയര്‍, ഹിന്ദുസ്ഥാന്‍ കോപ്പര്‍, സൈഡഡ്‌ വെല്‍നെസ്‌ എന്നിവ ഉദാഹരണം.

X
Top