റഷ്യൻ ക്രൂഡോയിൽ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ‘ഇളവ്’ പിൻവലിച്ച് യുഎസ്ഇന്ധന വില ഉയരുന്നു; മൊത്ത വിലസൂചികയിൽ വൻ കുതിപ്പ്കുതിച്ചുയര്‍ന്ന് വിദേശനാണ്യ ശേഖരംഇന്ത്യയുടെ കരുതൽ എണ്ണശേഖരം 3 കോടി ബാരൽ ആക്കും; പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിൽ ധാരണവെള്ളി ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

ഇന്ത്യൻ ചിപ്പ് വിപ്ലവത്തിന് തുടക്കം; ലോകത്തെ ഏറ്റവും വലിയ കമ്പനിയായ എ.എസ്.എം.എല്ലുമായി കൈകോർത്ത് ടാറ്റ

ഗോള സെമികണ്ടക്ടർ നിർമ്മാണ രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ. രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റ ഇലക്ട്രോണിക്സ്, ലോകത്തിലെ ഏറ്റവും വലിയ സെമികണ്ടക്ടർ ഉപകരണ നിർമ്മാണ കമ്പനിയായ നെതർലാൻഡ്‌സിന്റെ എ.എസ്.എം.എല്ലുമായി തന്ത്രപ്രധാനമായ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശനത്തിനിടെ ഡച്ച് സിഇഒമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ ചരിത്ര പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്.

ഗുജറാത്തിലെ ധോലേരയിൽ ടാറ്റ ഇലക്ട്രോണിക്സ് സ്ഥാപിക്കുന്ന, ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ സെമികണ്ടക്ടർ ഫാബ്രിക്കേഷൻ പ്ലാന്റിന്റെ (300 MM ചിപ്പ് ഫാബ്) വിജയകരമായ പ്രവർത്തനത്തിന് എ.എസ്.എം.എൽ സാങ്കേതിക പിന്തുണ നൽകും.

പ്ലാന്റിനായി എ.എസ്.എം.എല്ലിന്റെ അത്യാധുനിക ലിത്തോഗ്രാഫി ഉപകരണങ്ങളും പരിഹാരങ്ങളും ലഭ്യമാക്കുക എന്നതാണ് ഈ സഹകരണത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനുപുറമെ, ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയിൽ സെമികണ്ടക്ടർ ആവാസവ്യവസ്ഥയും വിതരണ ശൃംഖലയും വികസിപ്പിക്കുന്നതിനും ഇരു കമ്പനികളും ഒരുമിച്ച് പ്രവർത്തിക്കും.

ഇന്ത്യ സെമികണ്ടക്ടർ മിഷന്റെ (ISM) ഭാഗമായി 11 ബില്യൺ അമേരിക്കൻ ഡോളർ (ഏകദേശം 91,000 കോടി രൂപ) ചെലവഴിച്ചാണ് ടാറ്റ ഈ മെഗാ പ്രൊജക്റ്റ് യാഥാർത്ഥ്യമാക്കുന്നത്. പ്ലാന്റ് പൂർണ്ണസജ്ജമാകുന്നതോടെ 28nm മുതൽ 110nm വരെയുള്ള സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കി പ്രതിമാസം 50,000 വേഫറുകൾ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടാകും.

ഓട്ടോമോട്ടീവ്, മൊബൈൽ ഉപകരണങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിലെ ആഗോള ഉപഭോക്താക്കൾക്കായിരിക്കും ഇവിടെ നിന്ന് ചിപ്പുകൾ നിർമ്മിച്ച് നൽകുക. തായ്‌വാൻ കമ്പനിയായ പി.എസ്.എം.സിയുമായും ടാറ്റ ഇതിനകം തന്നെ പങ്കാളിത്തം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയ്ക്ക് എഎസ്‌എംഎൽ പങ്കാളിത്തം നിർണായകമാകുന്നത് എന്തുകൊണ്ട്?
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്മാർട്ട്‌ഫോണുകൾ എന്നിവയ്ക്കുള്ള അത്യാധുനിക ചിപ്പുകൾ നിർമ്മിക്കാൻ ആവശ്യമായ ഇ.യു.വി ലിത്തോഗ്രാഫി മെഷീനുകൾ നിർമ്മിക്കുന്ന ലോകത്തിലെ ഏക കമ്പനിയാണ് എ.എസ്.എം.എൽ. ആഗോള ചിപ്പ് ഭീമന്മാരായ ടി.എസ്.എം.സി, സാംസങ്, ഇന്റൽ എന്നിവയെല്ലാം എ.എസ്.എം.എൽ മെഷീനുകളെയാണ് ആശ്രയിക്കുന്നത്.

ഈ സഖ്യത്തിലൂടെ ലോകോത്തര സാങ്കേതികവിദ്യയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്നതോടെ ഇന്ത്യയ്ക്ക് ആഭ്യന്തര ചിപ്പ് നിർമ്മാണ ശേഷി വൻതോതിൽ വർദ്ധിപ്പിക്കാൻ സാധിക്കും. ഇത് ഇലക്ട്രോണിക്സ് രംഗത്ത് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനും, ആഗോള വിപണിയിൽ വിശ്വസനീയമായ ഒരു ചിപ്പ് നിർമ്മാണ കേന്ദ്രമായി ഇന്ത്യയെ മാറ്റാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.

X
Top