റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

കുമരകത്തെ സൂരി റിസോർട്ട് ഐടിസി ഏറ്റെടുത്തു; കേരളത്തിൽ ഐടിസി സ്വന്തമാക്കുന്ന ആദ്യ റിസോർട്ട്

കോട്ടയം: കുമരകത്തെ പഞ്ചനക്ഷത്ര റിസോർട്ടായ ‘ദ് സൂരി കുമരകം കേരള റിസോർട്ട് ആൻഡ് സ്പാ’ 205 കോടി രൂപയ്ക്ക് ഐടിസി ഹോട്ടൽസ് ഏറ്റെടുത്തു. റിസോർട്ട് മോടിപിടിപ്പിക്കുന്ന പ്രവർത്തനങ്ങൾ ജൂണിൽ ആരംഭിക്കും.

നവംബറോടെ പ്രവർത്തനം പുനരാരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഐടിസി ഹോട്ടൽസ് സ്വന്തമാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ റിസോർട്ടാണിത്. ഐടിസിയുടെ അത്യാഡംബര റിസോർട്സ് വിഭാഗത്തിൽ ഈ ഹോട്ടലിനെയും ഉൾപ്പെടുത്തും.

വേമ്പനാട് കായൽത്തീരത്ത് 18 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന റിസോർട്ടിൽ 38 വില്ലകളും കോട്ടേജുകളും ഉൾപ്പെടെ 72 മുറികളുണ്ട്. 5 ഏക്കർ വിസ്തൃതിയിലുള്ള മനുഷ്യനിർമിത ലഗൂൺ ഈ റിസോർട്ടിന്റെ സവിശേഷതയാണ്.

പുതുതായി ഒരു റസ്റ്ററന്റു കൂടി ഇവിടെ നിർമിക്കുമെന്നാണ് വിവരം. കേരളം പോലെ ഉയർന്ന വളർച്ച സാധ്യതയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഐടിസിയുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കൽ.

X
Top