രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

ഏപ്രിലിലെ എസ്‌ഐപി നിക്ഷേപം 31,115 കോടി രൂപ

മുംബൈ: ഏപ്രിലില്‍ മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴിയുള്ള നിക്ഷേപം 31,115 കോടി രൂപയായി കുറഞ്ഞു. മാര്‍ച്ചില്‍ 32,087 കോടി രൂപയായിരുന്നു എസ്‌ഐപി നിക്ഷേപം. എസ്‌ഐപി നിക്ഷേപത്തിലുണ്ടായ കുറവ്‌ മൂന്ന്‌ ശതമാനമാണ്‌. അതേ സമയം മുന്‍ വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ എസ്‌ഐപി നിക്ഷേപം 18 ശതമാനം ഉയര്‍ന്നു.

2025 എപ്രിലില്‍ എസ്‌ഐപി വഴി 26,400 കോടി രൂപയാണ്‌ നിക്ഷേപിക്കപ്പെട്ടത്‌. എസ്‌ഐപി അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്‌തി 16.85 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇത്‌ മ്യൂച്വല്‍ ഫണ്ട്‌ വ്യവസായം കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തിയുടെ 20.6 ശതമാനം വരും. 82.03 ലക്ഷം കോടി രൂപയാണ്‌ മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം ആസ്‌തി. മൊത്തം 9.65 കോടി എസ്‌ഐപി അക്കൗണ്ടുകളാണുള്ളത്‌.

മൊത്തം മ്യൂച്വല്‍ ഫണ്ട്‌ റീട്ടെയില്‍ അക്കൗണ്ടുകളുടെ എണ്ണം 21 കോടിയാണ്‌. പോസ്റ്റ്‌ ഓഫീസ്‌ സമ്പാദ്യ പദ്ധതികളിലെയോ ബാങ്കുകളിലെയോ റെക്കറിംഗ്‌ ഡെപ്പോസിറ്റുകളില്‍ എല്ലാ മാസവും നിശ്ചിത തീയതിക്ക്‌ നിശ്ചിത തുക നിക്ഷേപിക്കുന്നതു പോലെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന രീതിയാണ്‌ എസ്‌ഐപി. തിരുത്തലുകളെ ഉപയോഗപ്പെടുത്താന്‍ കൂടി രൂപപ്പെടുത്തിയിട്ടുള്ള നിക്ഷേപരീതിയാണ്‌ ഇത്‌.

വിപണി ഇടിയുമ്പോള്‍ കൂടുതല്‍ മ്യൂച്വല്‍ ഫണ്ട്‌ യൂണിറ്റുകള്‍ വാങ്ങാനുള്ള അവസരമാക്കി മാറ്റുകയാണ്‌ എസ്‌ഐപി ചെയ്യുന്നത്‌. ഇതു വഴി നമ്മുടെ നിക്ഷേപ ചെലവ്‌ കുറയ്‌ക്കാനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടമുണ്ടാക്കാനും കഴിയുന്നു. ഒന്നിച്ച്‌ വലിയ തുക നിക്ഷേപം നടത്തുന്നതിന്‌ പകരം വിവിധ ഘട്ടങ്ങളിലായി ചെറിയ തുകകള്‍ നിക്ഷേപിക്കുന്നതിലൂടെ സമ്പത്ത്‌ ആര്‍ജിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ രീതിയാണ്‌ എസ്‌ഐപി.

ഓഹരി വിപണിയുടെ ഉയര്‍ന്ന നിലകളെയും താഴ്‌ന്ന നിലകളെയും ഒരു പോലെ നിക്ഷേപകര്‍ക്ക്‌ ഉപയോഗപ്പെടുത്താനാകുമെന്നതാണ്‌ എസ്‌ഐപിയുടെ മേന്മ.

X
Top