ചാബഹാര്‍ നിയന്ത്രണം താല്ക്കാലികമായി കൈമാറാന്‍ ഇന്ത്യകടുത്ത പ്രതിസന്ധിയിൽ ഇന്ത്യൻ ടെക്സ്റ്റൈൽ മേഖല; കൂലി വർദ്ധനവും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും തിരിച്ചടിയായിറെക്കോർഡുകൾ തിരുത്തി ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിഹരിത ഊര്‍ജ്ജത്തില്‍ ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യബാങ്കിംഗ് മേഖലയിൽ വൻ പരിഷ്കാരങ്ങളുമായി കേന്ദ്രം; ഉന്നതതല സമിതി ഉടൻ നിലവിൽ വരുമെന്ന് നിർമ്മല സീതാരാമൻ

ടാറ്റാ മോട്ടോഴ്‌സ്‌ പിവി 8% ഉയര്‍ന്നു

നുവരി-മാര്‍ച്ച്‌ ത്രൈമാസത്തിലെ പ്രവര്‍ത്തന ഫല പ്രഖ്യാപനത്തെ തുടര്‍ന്ന്‌ ടാറ്റാ മോട്ടോഴ്‌സ്‌ പാസഞ്ചര്‍ വെഹിക്കിള്‍സിന്റെ ഓഹരി വില ഇന്നലെ എട്ട്‌ ശതമാനത്തിലേറെ ഉയര്‍ന്നു. എന്‍എസ്‌ഇയില്‍ വ്യാഴാഴ്ച്ച 338.75 രൂപയില്‍ ക്ലോസ്‌ ചെയ്‌ത ടാറ്റാ മോട്ടോഴ്‌സ്‌ പാസഞ്ചര്‍ വെഹിക്കിള്‍സ്‌ ഇന്നലെ രേഖപ്പെടുത്തിയ ഉയര്‍ന്ന വില 366.95 രൂപയാണ്‌.

ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ ടാറ്റാ മോട്ടോഴ്‌സ്‌ പാസഞ്ചര്‍ വെഹിക്കിള്‍സിന്റെ ലാഭം 32 ശതമാനം ഇടിയുകയാണ്‌ ചെയ്‌തത്‌. 5,783 കോടി രൂപയാണ്‌ ഈ ത്രൈമാസത്തിലെ കമ്പനിയുടെ ലാഭം.

കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ഇത്‌ 8470 കോടി രൂപയായിരുന്നു. ടാറ്റാ മോട്ടോഴ്‌സ്‌ പാസഞ്ചര്‍ വെഹിക്കിള്‍സിന്റെ വരുമാനത്തില്‍ 7 ശതമാനം വളര്‍ച്ചയുണ്ടായി. 98,377 കോടി രൂപയില്‍ നിന്നും 1.05 ലക്ഷം കോടി രൂപയായാണ്‌ വരുമാനം വര്‍ധിച്ചത്‌.

നാലാം ത്രൈമാസ ഫലത്തിനു ശേഷം പ്രമുഖ ആഗോള ബ്രോക്കറേജ്‌ ആയ ജെഫ്‌റീസ്‌, ടാറ്റാ മോട്ടോഴ്‌സ്‌ പാസഞ്ചര്‍ വെഹിക്കിള്‍സിന്‌ നല്‍കിയിരിക്കുന്ന `അണ്ടര്‍പെര്‍ഫോം’ എന്ന റേറ്റിംഗ്‌ നിലനിര്‍ത്തി. 300 രൂപയിലേക്ക്‌ ഓഹരി വില ഇടിയുമെന്നാണ്‌ നിഗമനം.

ടാറ്റാ മോട്ടോഴ്‌സ്‌ പാസഞ്ചര്‍ വെഹിക്കിള്‍സിന്റെ ഓഹരി വില്‍ക്കാനുള്ള ശുപാര്‍ശ നിലിര്‍ത്തുകയാണ്‌ പ്രമുഖ ഇന്ത്യന്‍ ബ്രോക്കറേജ്‌ ആയ മോത്തിലാല്‍ ഓസ്വാള്‍ ചെയ്‌തത്‌. 272 രൂപയിലേക്ക്‌ ഓഹരി വില ഇടിയുമെന്നാണ്‌ നിഗമനം.

X
Top