റഷ്യൻ ക്രൂഡോയിൽ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ‘ഇളവ്’ പിൻവലിച്ച് യുഎസ്ഇന്ധന വില ഉയരുന്നു; മൊത്ത വിലസൂചികയിൽ വൻ കുതിപ്പ്കുതിച്ചുയര്‍ന്ന് വിദേശനാണ്യ ശേഖരംഇന്ത്യയുടെ കരുതൽ എണ്ണശേഖരം 3 കോടി ബാരൽ ആക്കും; പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിൽ ധാരണവെള്ളി ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

ഇന്ധന വില ഉയരുന്നു; മൊത്ത വിലസൂചികയിൽ വൻ കുതിപ്പ്

ന്യൂഡൽഹി: ഏപ്രിലിലെ മൊത്തവില സൂചികാ പണപ്പെരുപ്പം 8.3 ശതമാനമായി കുതിച്ചുയർന്നു. 2022 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. പശ്ചിമേഷ്യൻ യുദ്ധവും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയുമാണ് വിപണിയെ പൊള്ളിക്കുന്നത്. രാജ്യത്ത് നിർമ്മാണ സാമഗ്രികൾക്കും ഇന്ധനത്തിനും വിലക്കയറ്റം രൂക്ഷമായേക്കാം.

അമേരിക്ക-ഇറാൻ സംഘർഷത്തിന് ഉടൻ ഒരു പരിഹാരമായില്ലെങ്കിൽ വരും മാസങ്ങളിലും ഇന്ധന വിലക്കയറ്റം ഇതേപടി തുടരുമെന്ന് ബാങ്ക് ഓഫ് ബറോഡ മുന്നറിയിപ്പ് നൽകുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് ഇനിയും വർദ്ധിപ്പിക്കും. കഴിഞ്ഞ മാർച്ചിൽ 3.9 ശതമാനമായിരുന്ന മൊത്തവില പണപ്പെരുപ്പമാണ് ഏപ്രിലിൽ 8.3 ശതമാനത്തിലേക്ക് കുതിച്ചത്. 2025 ഏപ്രിലിൽ ഇത് വെറും 0 .9 ശതമാനം മാത്രമായിരുന്നു.

തിരിച്ചടിയാകുന്നത് ക്രൂഡ് ഓയിൽ വില വർധന
ഇന്ധനം, വൈദ്യുതി മേഖലകളിലെ പണപ്പെരുപ്പം 42 മാസത്തെ റെക്കോർഡ് നിരക്കായ 24.7 ശതമാനത്തിലെത്തി. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ 54 ശതമാനത്തിന്റെ വർദ്ധനവാണ് ഇതിന് കാരണം. വ്യോമയാന ഇന്ധനമായ എ.ടി.എഫ് , പെട്രോൾ, ഡീസൽ എന്നിവയുടെ മൊത്തവിലയിൽ വലിയ വർദ്ധനവാണുണ്ടായിരിക്കുന്നത്.

ഇന്ധനത്തിനൊപ്പം നിർമ്മാണ മേഖലയെയും ഈ വിലക്കയറ്റം ബാധിക്കും. ഉൽപ്പന്ന മേഖലയിലെ പണപ്പെരുപ്പം 4.6 ശതമാനമായി ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ അലുമിനിയം വില 51 ശതമാനവും ചെമ്പ് വില 41 ശതമാനവും ഉയർന്നത് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നുണ്ട്. എന്നാൽ, ഭക്ഷ്യവില സൂചിക 2.3 ശതമാനമായി കുറഞ്ഞത് താൽക്കാലിക ആശ്വാസമാണ്.

ധാന്യങ്ങൾക്കും ഗോതമ്പിനും വില കുറഞ്ഞപ്പോൾ പച്ചക്കറി, പാൽ, മുട്ട, മാംസം എന്നിവയ്ക്ക് വില കൂടിയിട്ടുണ്ട്.

X
Top