ചാബഹാര്‍ നിയന്ത്രണം താല്ക്കാലികമായി കൈമാറാന്‍ ഇന്ത്യകടുത്ത പ്രതിസന്ധിയിൽ ഇന്ത്യൻ ടെക്സ്റ്റൈൽ മേഖല; കൂലി വർദ്ധനവും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും തിരിച്ചടിയായിറെക്കോർഡുകൾ തിരുത്തി ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിഹരിത ഊര്‍ജ്ജത്തില്‍ ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യബാങ്കിംഗ് മേഖലയിൽ വൻ പരിഷ്കാരങ്ങളുമായി കേന്ദ്രം; ഉന്നതതല സമിതി ഉടൻ നിലവിൽ വരുമെന്ന് നിർമ്മല സീതാരാമൻ

എസ്‌ഐപി നിര്‍ത്തല്‍ അനുപാതം 97.6% ആയി കുറഞ്ഞു

മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴി നിക്ഷേപം നടത്തുന്നതിനുള്ള അക്കൗണ്ടുകള്‍ നിര്‍ത്തലാക്കുന്ന പ്രവണതയില്‍ നേരിയ മാറ്റം ദൃശ്യമാകുന്നു. ഏപ്രിലില്‍ എസ്‌ഐപി നിര്‍ത്തല്‍ അനുപാതം (എസ്‌ഐപി സ്റ്റോപ്പേജ്‌ റേഷ്യോ) 97.6 ശതമാനമായി കുറഞ്ഞു. മാര്‍ച്ചില്‍ ഇത്‌ 100 ശതമാനമായിരുന്നു.

പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെടുന്ന അക്കൗണ്ടുകളും നിര്‍ത്തലാക്കുകയോ കാലയളവ്‌ കഴിഞ്ഞതോ ആയ അക്കൗണ്ടുകളും തമ്മിലുള്ള അനുപാതമാണ്‌ എസ്‌ഐപി സ്റ്റോപ്പേജ്‌ റേഷ്യോ. ഏപ്രിലില്‍ 50 ലക്ഷം എസ്‌ഐപി അക്കൗണ്ടുകളാണ്‌ നിര്‍ത്തല്‍ ചെയ്യപ്പെടുകയോ നിക്ഷേപ കാലയളവ്‌ പൂര്‍ത്തിയാവുകയോ ചെയ്‌തത്‌.

അതേ സമയം പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെട്ടത്‌ 51.28 ലക്ഷം അക്കൗണ്ടുകളാണ്‌. മാര്‍ച്ചില്‍ 53.38 ലക്ഷം എസ്‌ഐപി അക്കൗണ്ടുകളാണ്‌ നിര്‍ത്തല്‍ ചെയ്യപ്പെടുകയോ നിക്ഷേപ കാലയളവ്‌ പൂര്‍ത്തിയാവുകയോ ചെയ്‌തത്‌.

അതേ സമയം പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെട്ടത്‌ 52.82 ലക്ഷം അക്കൗണ്ടുകളാണ്‌. രജിസ്റ്റര്‍ ചെയ്യപ്പെട്ട പുതിയ അക്കൗണ്ടുകളുടെ എത്ര ശതമാനമാണ്‌ നിര്‍ത്തലാക്കുകയോ കാലയളവ്‌ കഴിഞ്ഞതോ ആയ അക്കൗണ്ടുകള്‍ എന്നതാണ്‌ എസ്‌ഐപി നിര്‍ത്തല്‍ അനുപാതം സൂചിപ്പിക്കുന്നത്‌.

എസ്‌ഐപി നിക്ഷേപം സ്ഥിരതയോടെ തുടരുന്നത്‌ ദീര്‍ഘകാല നിക്ഷേപകര്‍ അച്ചടക്കത്തോടെ വിപണിയെ സമീപിക്കുന്നതിന്റെ സൂചനയാണ്‌.

X
Top