ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ഇന്ത്യയുടെ കാപ്പി കയറ്റുമതിയിൽ കുതിപ്പ്

കൊച്ചി: 1960-61ൽ കാപ്പി കയറ്റുമതിയിലൂടെ ഇന്ത്യ നേടിയ വരുമാനം ഏഴ് കോടി രൂപയായിരുന്നു. കയറ്റുമതി അളവ് 19,700 ടണ്ണും. വർഷങ്ങൾക്കിപ്പുറം 2020-21 ആയപ്പോഴേക്കും കയറ്റുമതി അളവ് കുതിച്ചെത്തിയത് 2.45 ലക്ഷം ടണ്ണിലേക്ക്; ഇക്കാലയളവിലെ വർദ്ധന 12 മടങ്ങ്. 2.32 ലക്ഷം ടണ്ണായിരുന്നു 2010-11ൽ കയറ്റുമതി.

1960ലെ ഏഴ് കോടി രൂപയിൽ നിന്ന് 2020-21ൽ വരുമാനം 760 മടങ്ങ് വർദ്ധിച്ച് 5,340 കോടി രൂപയിലെത്തി. 2010-11ൽ വരുമാനം 3,010 കോടി രൂപയായിരുന്നു. 2021-22ൽ കാപ്പി കയറ്റുമതിയിൽ 42 ശതമാനം വർദ്ധനയുണ്ട്.

ഇന്ത്യ 50ലേറെ രാജ്യങ്ങളിലേക്ക് കാപ്പി കയറ്റുമതി ചെയ്യുന്നു. ഇറ്റലി, ജർമ്മനി, ബെൽജിയം, റഷ്യ എന്നിവയാണ് മുഖ്യവിപണികൾ; ഇവയുടെ മാത്രം വിഹിതം 45 ശതമാനം വരും.

അറാബിക്ക, റോബസ്‌റ്റ എന്നീ ഇനങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. കർണാടകയാണ് ഏറ്റവും വലിയ ഉത്പാദകർ; വിഹിതം 70 ശതമാനം. രണ്ടാമത് കേരളം (23 ശതമാനം). തമിഴ്‌നാട് മൂന്നാമത് (6 ശതമാനം).

X
Top