ധവളപത്രം മുന്നോട്ടുവെക്കുന്നതെന്തൊക്കെ?ആഗോള സംഘർഷം: 20,000 കോടിയുടെ സൈനിക ഡ്രോണുകൾ വാങ്ങാൻ ഇന്ത്യവിമാന ഇന്ധനവില നിയന്ത്രിക്കാൻ പാക്കേജിന് അംഗീകാരം; 10,000 കോടി രൂപയുടെ ധനസഹായവുമായി കേന്ദ്രസര്‍ക്കാര്‍കടക്കെണിയിൽനിന്ന് കരകയറാൻ കടുത്ത നിയന്ത്രണങ്ങൾ; കിഫ്ബിയെ പൊളിച്ചെഴുതണം, ബെവ്‌കോ- സപ്ലൈകോ ലയനം പരിഗണിക്കണംകിഫ്ബി വായ്പകൾ വൻ ബാധ്യത, 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലെന്ന് ധവളപത്രം

റബർവിലയിൽ വീണ്ടും മുന്നേറ്റം; വിദേശവില 300 കടന്നേക്കും

കോട്ടയം: റബർ വിദേശവില കിലോയ്ക്ക് 300 രൂപയിലേക്ക് അടുക്കുന്നതിനു പിന്നാലെ ആഭ്യന്തരവിലയിലും ഗണ്യമായ കയറ്റം. രണ്ടാഴ്ചത്തെ നേരിയ മാന്ദ്യത്തിനു ശേഷം ആഭ്യന്തരവില ആർഎസ്എസ് നാല് ഗ്രേഡിന് 262 രൂപയിലേക്കും ഗ്രേഡ് മൂന്നിന് 259 രൂപയിലേക്കും ഉയർന്നു. ഡീലർമാരിൽനിന്ന് 265 രൂപയ്ക്ക് ടയർ കമ്പനികൾ ഷീറ്റ് വാങ്ങി. ബാങ്കോക്ക് വിദേശവില കിലോയ്ക്ക് 292 രൂപയിലെത്തി.

റബർ ഉപഭോഗ വർധനയും ലഭ്യതക്കുറവുമാണ് വില മെച്ചത്തിന് അടിസ്ഥാന കാരണം. എല്ലായിനം ടയറുകളുടെയും ഉത്പാദനത്തിൽ മുൻവർഷത്തേക്കാൾ ശരാശരി 20 ശതമാനം വർധനയുണ്ടായത് വരുംമാസങ്ങളിലും റബർ വില മെച്ചപ്പെടുമെന്നതിന് സൂചനയാണ്. തായ്‌ലൻഡ്, ഇന്തോനേഷ്യ ഉൾപ്പെടെ കിഴക്കനേഷ്യൻ രാജ്യങ്ങളിൽ മഴ ശക്തമായതും ഉത്പാദനം മെച്ചപ്പെടാത്തതും ആഭ്യന്തരവിപണിക്ക് വിലനേട്ടമായി.

നിലവിൽ ആഭ്യന്തര ഉത്പാദനം എട്ട് ലക്ഷവും ഉപഭോഗം 14.5 ലക്ഷം ടണ്ണുമാണ്. ഇതിൽതന്നെ 40 ശതമാനവും ലാറ്റക്സ് വില്പനയായതിനാൽ ഷീറ്റിന് കടുത്ത ക്ഷാമമുണ്ട്. വിപണിയിലേക്ക് കാര്യമായി റബർ വരുന്നുമില്ല. റബർ ബോർഡ് കണക്കിൽ ഉൾപ്പെടാതെ വ്യവസായികൾ പോയ വർഷം മൂന്നര ലക്ഷം ടണ്‍ കോമ്പൗണ്ട് റബർ ഇറക്കുമതി ചെയ്തതുകൂടി കണക്കാക്കിയാൽ വാർഷിക ഉപഭോഗം 18 ലക്ഷം ടണ്ണിലെത്തി.

അഞ്ച് ശതമാനം തീരുവ അടച്ചും പൂർണമായി തീരുവ ഇളവിലും വ്യവസായികൾ കോമ്പൗണ്ട് റബർ ഇറക്കുമതി തുടങ്ങിയത് അഞ്ചു വർഷം മുൻപാണ്.

വാണിജ്യമന്ത്രാലയം കോമ്പൗണ്ട് റബർ തിരുവ ഷീറ്റ് റബറിന്‍റേതുപോലെ പോലെ 25 ശതമാനമായി ഉയർത്തിയാൽ റബർ ഷീറ്റിന് കുറഞ്ഞത് 300 രൂപ സ്ഥിരവില ലഭിക്കും. ചൈനയിൽ ഉൾപ്പെടെ റബർ വ്യവസായം ഉണർന്ന സാഹചര്യത്തിൽ റബർ വില ഉടനെ കുറയാനിടയില്ല. ഇന്ത്യയിൽനിന്നുള്ള ടയർ കയറ്റുമതിയിലെ വർധനയും നേട്ടമാണ്.

കേരളത്തിൽ 30 ശതമാനം തോട്ടങ്ങൾ മാത്രമാണ് മഴമറയിട്ട് ടാപ്പിംഗ് പുനരാരംഭിച്ചിരിക്കുന്നത്. ഒരു വിഭാഗം കർഷകർ ഓഗസ്റ്റിലാണ് ടാപ്പിംഗ് തുടങ്ങുന്നത്. ടാപ്പിംഗ് തൊഴിലാളികളുടെ ലഭ്യത ഓരോ വർഷവും കുറയുന്നത് കൃഷിയിൽ ആശങ്ക ഉളവാക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികളുടെ വരവു കുറഞ്ഞതും കാർഷിക, വ്യവസായ മേഖലകളിൽ മാന്ദ്യമുണ്ടാക്കി.

റബർ ഗോഡൗണുകളിലും തൊഴിലുറപ്പുകാർ
കോട്ടയം: റബർ ചെറുകിട വ്യവസായശാലകളിലും ഗോഡൗണുകളിലും തൊഴിലുറപ്പുതൊഴിലാളി വനിതകളെ നിയമിച്ചുതുടങ്ങി. പൂപ്പൽ ബാധിച്ച ഷീറ്റ് കഴുകുന്നതും ബണ്ടിലാക്കി പോളിത്തീൻ കവറിലാക്കുന്നതും ഉൾപ്പെടെ ജോലികൾക്കാണ് വനിതകളെ 600 രൂപ ദിവസവേതനത്തിൽ എടുക്കുന്നത്.

വോട്ട് ചെയ്യാൻ പോയ ബംഗാൾ, ആസാം തൊഴിലാളികളേറെയും മടങ്ങിവരാത്തത് റബർ മേഖലയിലും പ്രതിസന്ധിയുണ്ടാക്കി. ബംഗാളികൾ പൗരത്വപ്രശ്നത്താൽ കേരളത്തിലേക്ക് മടങ്ങുന്നില്ല. മാത്രവുമല്ല അവിടെ കൃഷിയിറക്കുന്ന സീസണുമാണ്.

ആസാമിൽ റബർ കൃഷി വ്യാപനം വന്നതോടെ സ്വന്തമായി റബർ വളർത്താനുള്ള തീരുമാനത്തിൽ കേരളത്തിലേക്കു വരാൻ താത്പര്യപ്പെടുന്നില്ല. ആസാം ഉൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബർ തൈയും വളവും പുകപ്പുരയും പണിയായുധങ്ങളും ഇതര ചെലവും ടയർ കമ്പനികളുടെ കൂട്ടായ്മയായ ‘ആത്മ’ നൽകും.

X
Top