ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽ

ആഗോള വിപണിയിലെ ആവശ്യകതയിലുണ്ടായ കുറവിനെത്തുടർന്ന് രാജ്യത്തെ ജൂൺ മാസത്തിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് ഇടിഞ്ഞു. കുറഞ്ഞ ആവശ്യകതയും വിപണിയിലെ കടുത്ത മത്സരവും നിർമ്മാണ മേഖലയുടെ പ്രവർത്തനങ്ങളെ ബാധിച്ചതോടെ ഉൽപ്പാദനം, പുതിയ ഓർഡറുകൾ, കയറ്റുമതി, തൊഴിൽ നിയമനം എന്നിവയുടെ വേഗത കുറഞ്ഞെങ്കിലും സൂചിക അനുകൂലമായ വളർച്ചാ പരിധിയിൽ തന്നെയാണ് തുടരുന്നത്. 

യൂറോപ്യൻ വിപണികളിലെ വിൽപ്പന മന്ദഗതിയിലായതിനെ തുടർന്ന്, അന്താരാഷ്ട്ര ആവശ്യകതയിലെ വളർച്ച 39 മാസത്തിനിടയിലെ ഏറ്റവും ദുർബലമായ നിലയിലായി. അതേസമയം ജൂണിൽ ഇൻപുട്ട് ചെലവുകളിലെ സമ്മർദ്ദം കുറഞ്ഞു. ഇത് മാനുഫാക്‌ചറിംഗ് മേഖലക്ക് ഗുണകരമായി. നിർമ്മാതാക്കൾക്ക് ഫെബ്രുവരിക്കുശേഷമുള്ള ഏറ്റവും കുറഞ്ഞ തോതിലുള്ള ചെലവുവർധനയാണ് രേഖപ്പെടുത്തിയത്. എന്നിരുന്നാലും, രാസവസ്തുക്കൾ, ഇലക്ട്രോണിക് വസ്തുക്കൾ, ഗ്യാസ്, ലോഹങ്ങൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ, പ്ലാസ്റ്റിക്, റബർ, മരം എന്നിവയുടെ വില ഉയർന്നതായി വിശകലനങ്ങളിൽ വ്യക്തമാകുന്നു.

X
Top