അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

ഇന്ത്യയിലേക്കുള്ള രാസവളം ഇറക്കുമതി കുറഞ്ഞു; ജൈവവളത്തിലേക്ക് തിരികെയെത്തി കര്‍ഷകര്‍

അഹമ്മദാബാദ്: രാസവളങ്ങളുടെ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍, ജൈവവളം നിര്‍മ്മിക്കാനാരംഭിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. മണ്‍സൂണ്‍ കൃഷിക്കാലം അടുക്കുന്നതിനാല്‍ രാജ്യത്ത് ജൈവവളത്തിനുള്ള ആവശ്യകത വര്‍ധിച്ചിരിക്കുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രാസവളങ്ങളിലെ പ്രധാന ഘടകമായ ഡൈഅമോണിയം ഫോസ്‌ഫേറ്റ് ലഭ്യത കുറഞ്ഞതിനാലാണ് കര്‍ഷകര്‍ ജൈവവളത്തെ ആശ്രയിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ രാസവള ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ. വര്‍ഷംതോറും ഏകദേശം 6.3 കോടി ടണ്‍ രാസവളം രാജ്യത്ത് ഉപയോഗിക്കുന്നു. എന്നാല്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷം ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതത്തെ ബാധിച്ചതോടെ രാസവളം ഇറക്കുമതി കുറഞ്ഞു.

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ സ്ത്രീകള്‍ ചാണകം, ശര്‍ക്കര കട്ടകള്‍, പല തരം മാവ് എന്നിവ ചേര്‍ത്ത് ജൈവവളം നിര്‍മ്മിക്കുകയാണ്. മണ്‍സൂണ്‍ കൃഷിക്കാലം അടുത്തെത്തുമ്പോള്‍ രാജ്യത്ത് വളത്തിനുള്ള ആവശ്യകത വര്‍ധിച്ചിരിക്കുകയാണ്. ജൈവവളങ്ങള്‍ ഇപ്പോഴും ചെറിയൊരു വിഭാഗം മാത്രമാണെങ്കിലും, രാസവള വിതരണത്തിലെ അനിശ്ചിതത്വത്തിന് പുറമേ സുസ്ഥിര കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ പദ്ധതികള്‍, മണ്ണിന്റെ ഗുണനിലവാരം കുറയുന്നതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണം എന്നിവ കാരണം ഇതിലേക്കുള്ള താല്‍പര്യം വര്‍ധിച്ചുവരികയാണ്.

ഇന്ത്യയിലെ ജൈവവള വിപണിയുടെ മൂല്യം നിലവില്‍ ഏകദേശം 150 മില്യണ്‍ ഡോളറാണ്. എന്നാല്‍ വര്‍ഷംതോറും ഏകദേശം 10 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്.

X
Top