ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

മലബാർ ഗ്രൂപ്പിന്റെ 51 കമ്പനികളെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ലയിപ്പിക്കാൻ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ അനുമതി

മലബാർ ഗ്രൂപ്പിലെ 51 സംരംഭങ്ങളെ ഗ്രൂപ്പിന്റെ ഫ്‌ളാഗ്‌ഷിപ് കമ്പനിയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ലിമിറ്റഡുമായി ലയിപ്പിക്കുന്നതിന്  കോംപറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അനുമതി നൽകി. ലയനത്തിനുള്ള സിസിഐ അനുമതി ജൂലൈ 7-നാണ് മലബാർ ഗ്രൂപ്പിന് ലഭിച്ചത്. ലയിപ്പിക്കപ്പെടുന്ന 51 കമ്പനികളിൽ ഭൂരിഭാഗവും ആഭരണങ്ങളുടെയും വിലയേറിയ ലോഹങ്ങളുടെയും നിർമ്മാണം, വ്യാപാരം, ചില്ലറ വിൽപ്പന, മൊത്തവ്യാപാരം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവയാണ്.

ഗ്രൂപ്പിലെ വ്യത്യസ്ഥ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെല്ലാം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ലിമിറ്റഡിന്റെ കീഴിൽ കേന്ദ്രീകരിക്കുന്നതിലൂടെ, പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുകയും നിയന്ത്രണാനുസരണ നടപടികൾ ലളിതമാക്കുകയും ചെയ്യുകയാണ് മലബാർ ഗ്രൂപ്പിന്റെ ലക്ഷ്യം. ലയനത്തിലൂടെ ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഘടനയെ ഏകീകരിക്കുകയും ആഭരണ ബിസിനസ് പ്രവർത്തനങ്ങളെ ഒരു കുടക്കീഴിൽ കൂടുതൽ കാര്യക്ഷമമായി ക്രമീകരിക്കുകയും ചെയ്യാൻ കഴിയുമെന്നാണ് മലബാർ ഗ്രൂപ്പിന്റെ പ്രതീക്ഷ.

ലോകത്തെ ഏറ്റവും വലിയ 5 ജ്വല്ലറി ശൃംഖലകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് ജ്വല്ലറി നിർമാണം, വ്യാപാരം, റീട്ടെയിൽ വിൽപന, മൊത്തവിൽപന, വിതരണം, ഇറക്കുമതി, കയറ്റുമതി, ഫ്രാഞ്ചൈസിങ് തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ നിർണായക സാന്നിധ്യമുണ്ട്. സ്വർണം, സ്വർണാഭരണം, വജ്രം, ബുള്ള്യൻ, വെള്ളി, പ്ലാറ്റിനം, അമൂല്യരത്നങ്ങൾ എന്നിവയുൾപ്പെടെ വിപുലമായ പോർട്ട്ഫോളിയോയാണ് കമ്പനിക്കുള്ളത്.

X
Top