ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

മഹേഷ് മുരളീധർ പൈ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടർ & സിഇഒ 

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടറും സിഇഒയുമായുള്ള മഹേഷ് മുരളീധർ പൈയുടെ നിയമനത്തിന് ആർബിഐയുടെ അംഗീകാരം. ജൂലൈ 16ന് ചേരുന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിനുശേഷം ഓഹരി ഉടമകളുടെ അനുമതി തേടിയ ശേഷമാകും നിയമനം.  ഒക്ടോബർ 1ന് ചുമതലയേൽക്കുന്ന അദ്ദേഹത്തിന്റെ നിയമനം  മൂന്നുവർഷത്തേക്കായിരിക്കുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് വ്യക്തമാക്കി. 

ബാങ്കിങ് രംഗത്ത് മൂന്നുപതിറ്റാണ്ടിന്റെ പരിചയസമ്പത്തുള്ള മഹേഷ് മുരളീധർ പൈ നിലവിൽ കനറാ ബാങ്കിൽ ചീഫ് ജനറൽ മാനേജരാണ്. ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിങ്, ഇന്നൊവേഷൻ വിഭാഗങ്ങളുടെ നേതൃത്വമാണ് അദ്ദേഹം വഹിക്കുന്നത്. കനറാ ബാങ്കിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ റീജനൽ മേഖലയുടെ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. കനറാ ബാങ്ക് ടാൻസനിയ ലിമിറ്റഡിന്റെ ഡയറക്ടർ പദവി വഹിച്ചിട്ടുള്ള അദ്ദേഹം ബാങ്കിന്റെ ന്യൂയോർക്കിലെ പ്രവർത്തനങ്ങളിലും പങ്കുവഹിച്ചിട്ടുണ്ട്. നിലവിൽ കർണാടക സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപറേഷൻ, കനറാ ബാങ്ക് സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവയുടെ ഡയറക്ടറുമാണ് അദ്ദേഹം.

X
Top