അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

ആഭ്യന്തര മാർക്കറ്റിൽ റബർ വില കിലോഗ്രാമിന് 269 രൂപ; രാജ്യാന്തര മാർക്കറ്റിൽ 300 കടന്നു

കോട്ടയം: ആഭ്യന്തര മാർക്കറ്റിൽ റബറിന് റെക്കോഡ് വില. ഓപ്പൺ മാർക്കറ്റിൽ ആർ.എസ്.എസ് നാലിന്‍റെ വില കിലോഗ്രാമിന് 269 രൂപയും ലാറ്റക്സിന് 242 രൂപയുമായി. കൊച്ചി, കോട്ടയം മാർക്കറ്റിൽ 268 രൂപയാണ് ആർ.എസ്.എസ് നാലിന്‍റെ വില.

2024ൽ ആഗസറ്റിൽ 247 രൂപയായിരുന്നു ആർ.എസ്.എസ് 4ന്‍റെ വില. ഈ കണക്കുകൾ മറികടന്നാണ് റബർ വിലയുടെ ആഭ്യന്തര മാർക്കറ്റിലെ കുതിച്ചു കയറ്റം. രാജ്യാന്തര വിപണിയിൽ റബർ വില കിലോ ഗ്രാമിന് 300 കടന്നിട്ടുണ്ട്.

തായ്‍ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ റബർ ഉത്പാദനം കുറഞ്ഞതോടെ മാർക്കറ്റിൽ റബർ എത്തുന്നത് കുറഞ്ഞതാണ് വില ഉയരാൻ കാരണം.

X
Top