പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ വമ്പൻ നീക്കം; സേനകൾക്കായി 1.10 ലക്ഷം കോടി രൂപയുടെ ആയുധങ്ങളും ഉപകരണങ്ങളും, നിർദേശങ്ങൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർപ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർ

സ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നു

കേരളത്തിൽ സ്വർണവില വീണ്ടും കുത്തനെ കുറഞ്ഞു. ഇന്ന് ഗ്രാമിന് ₹115 കുറഞ്ഞ് ₹12,905 ആയും പവന് ₹920 ഇടിഞ്ഞ് ₹1,03,240 ആയും. ഇനിയും ₹3,240 കുറഞ്ഞാൽ പവൻവില വീണ്ടും ഒരു ലക്ഷം രൂപയിലെത്തും.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 50 ഡോളറോളം ഇടിഞ്ഞ് 3,976 ഡോളറിലെത്തിയതാണ് ആഭ്യന്തര വിപണിയിലും വില കുറയാൻ പ്രധാന കാരണം. അതേസമയം, യുഎസ് ഡോളർ ശക്തിപ്പെട്ടതും ഇന്ത്യയിലെ സ്വർണ ഡിമാൻഡ് കുറഞ്ഞതും വിലയെ കൂടുതൽ സമ്മർദ്ദത്തിലാക്കി.

നിലവിലെ പ്രവണത തുടർന്നാൽ കേരളത്തിൽ പവൻവില ₹85,000-₹90,000 വരെ താഴാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു. മറിച്ച്, രാജ്യാന്തര സ്വർണവില വീണ്ടും ഉയർന്നാൽ പവൻവില ₹1.10 ലക്ഷം കടക്കാനും സാധ്യതയുണ്ട്.

ഇന്ന് 18, 14, 9 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞപ്പോൾ, വെള്ളിവില ഗ്രാമിന് ₹5 ഉയർന്ന് ₹240 ആയി.

X
Top