Alt Image
പു​തി​യ ആ​ദാ​യ നി​കു​തി ബി​ല്ലി​ന് കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രംഇന്ത്യയിലെ ‘മോസ്റ്റ് വെൽക്കമിംഗ് റീജിയൻ’ പട്ടികയിൽ കേരളം രണ്ടാമത്തൊ​ഴി​ൽ​ ​രഹിതരുടെ പ്ര​തി​മാ​സ​ ​ക​ണ​ക്കു​ക​ളു​മാ​യി​ ​കേ​ന്ദ്ര​ ​സ​ർ​ക്കാർസ്വര്‍ണ വിലയില്‍ റെക്കോഡ് മുന്നേറ്റം തുടരുന്നുകഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ ശക്തമായ വളർച്ച കൈവരിച്ചെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്

ചന്ദ്രയാന്‍ 3 ലാന്‍ഡ് ചെയ്ത സ്ഥലം ‘ശിവശക്തി’; പേരിന് അന്താരാഷ്ട്ര അംഗീകാരം

ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍ 3 പേടകം ലാന്‍ഡ് ചെയ്ത സ്ഥലത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ‘ശിവ ശക്തി’ എന്ന പേരിന് അംഗീകാരം. പേര് പ്രഖ്യാപിച്ച് ഏഴുമാസത്തിന് ശേഷം അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന (ഐഎയു) ആണ് ശിവ ശക്തി എന്ന പേര് അംഗീകരിച്ചത്.

ചന്ദ്രയാന്‍ മൂന്നിന്റെ വിക്രം ലാന്‍ഡറാണ് കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. ഇറങ്ങിയ സ്ഥലം ഇനി മുതല്‍ ശിവ ശക്തി എന്ന പേരില്‍ അറിയപ്പെടുമെന്നാണ് കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 26ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.

ഐഎയു വര്‍ക്കിങ് ഗ്രൂപ്പാണ് വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന് നല്‍കിയ ശിവ ശക്തി എന്ന പേര് അംഗീകരിച്ചത്.

ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ ഇറങ്ങി മൂന്ന് ദിവസത്തിന് ശേഷം ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ട്രാക്കിങ് ആന്റ് കമാന്‍ഡ് നെറ്റ് വര്‍ക്കില്‍ വച്ചാണ് മോദി ശിവ ശക്തി എന്ന പേര് പ്രഖ്യാപിച്ചത്.’ശിവനില്‍, മനുഷ്യരാശിയുടെ ക്ഷേമത്തിനുള്ള തീരുമാനങ്ങള്‍ ഉണ്ട്.

ആ തീരുമാനങ്ങള്‍ നിറവേറ്റാന്‍ ശക്തി നമുക്ക് കരുത്ത് നല്‍കുന്നു. ചന്ദ്രന്റെ ഈ ശിവശക്തി ബിന്ദു ഹിമാലയവും കന്യാകുമാരിയും തമ്മിലുള്ള ബന്ധത്തിന്റെ ഒരു ബോധം നല്‍കുന്നു’- പേര് പ്രഖ്യാപിച്ച് മോദി പറഞ്ഞ വാക്കുകള്‍.

X
Top