ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

യുഎസ് കമ്പനി ഓർഗാനൺ ഏറ്റെടുക്കാൻ സൺ ഫാർമ; ഡീൽ 11.75 ബില്യൺ ഡോളറിന്റേത്

സമീപകാലത്ത് കോർപ്പറേറ്റ് ഇന്ത്യ കണ്ട ഏറ്റവും വലിയ ആഗോള ഏറ്റെടുക്കലുകളിൽ ഒന്ന് പൂർത്തിയാക്കാനുള്ള നടപടികളുമായി ഇന്ത്യൻ ഫാർമ ഭീമൻ സൺ ഫാർമ. അമേരിക്ക ആസ്ഥാനമായ ഓർഗാനൺ & കോ കമ്പനിയെയാണ് സൺ ഫാർമ 11.75 ബില്യൺ ഡോളറിന് ഏറ്റെടുക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് പുറമെ മറ്റ് 10 ആഗോള ബാങ്കുകൾ കൂടി ചേർന്നാണ് ഏറ്റെടുക്കലിന് ധനസഹായം നൽകുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഏറ്റെടുക്കൽ സംബന്ധിച്ച് സൺ ഫാർമ പ്രഖ്യാപനം നടത്തിയത്. ഏറ്റെടുക്കൽ ധനസഹായത്തിനായുള്ള സിണ്ടിക്കേഷൻ, 11 ബാങ്കുകളും അടുത്തിടെ പൂർത്തിയാക്കി. ഓരോ ബാങ്കും ഏകദേശം 1 ബില്യൺ ഡോളറിന്റെ ലോൺ ആണു നൽകുന്നത്.

ഓർഗാനണിൻ്റെ ഇഷ്യൂ ചെയ്‌തതും കുടിശ്ശികയുള്ളതുമായ ഓഹരികളുടെ 100% ആണ് സൺ ഫാർമ ഏറ്റെടുക്കുന്നത്. ഈ ഏറ്റെടുക്കൽ സൺ ഫാർമയെ ലോകത്തിലെ മുൻനിര 25 ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ ഒന്നാക്കി ഉയർത്തുകയും, ബയോസിമിലർ മേഖലയിൽ ലോകത്തിലെ ഏഴാമത്തെ വലിയ കമ്പനിയാക്കി മാറ്റുകയും ചെയ്യും. ഇതിന് പുറമെ തന്ത്രപരമായ ഈ കരാറിലൂടെ സൺ ഫാർമയ്ക്ക് ആഗോളതലത്തിൽ ബയോസിമിലറുകളിൽ മികച്ച സ്ഥാനവും, സ്ത്രീകളുടെ ആരോഗ്യ സംരക്ഷണ രംഗത്തും ജനറൽ മെഡിസിനിലും കൂടുതൽ വിപുലീകരണവും ലഭിക്കും. ഈ രണ്ട് മേഖലകളിലും ഓർഗാനണിന് ശക്തമായ പോർട്ട്‌ഫോളിയോ ആണുള്ളത്. റെഗുലേറ്ററി അംഗീകാരങ്ങളും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കി 2027-ൻ്റെ തുടക്കത്തിൽ ഈ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

X
Top