കല്‍ക്കരിയില്‍ സ്വയം പര്യാപ്തതയിലേക്ക് ഇന്ത്യഇന്ത്യയുടെ പ്രധാന എൽപിജി വിതരണക്കാരായി അമേരിക്ക; ഇറക്കുമതിയുടെ 67 ശതമാനവും യുഎസിൽ നിന്ന്ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബിൽ കുതിച്ചു; ക്രൂഡ് ഇറക്കുമതി കുറഞ്ഞിട്ടും ചെലവ് ഉയർന്നു2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്

ഇന്റർനാഷണൽ എക്സ്പീരിയൻസ് കാനഡ പ്രോഗ്രാമിലെ പോലീസ് സർട്ടിഫിക്കറ്റ് നിയമങ്ങൾ പുതുക്കുന്നു

വിദേശ പൗരന്മാർക്കായുള്ള തങ്ങളുടെ ഇന്റർനാഷണൽ എക്സ്പീരിയൻസ് കാനഡ (IEC) പ്രോഗ്രാമിലെ, പോലീസ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത് സംബന്ധിച്ച നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തി കനേഡിയൻ സർക്കാർ. പുതിയ നിർദ്ദേശങ്ങൾ പ്രകാരം, അപേക്ഷകർ നിലവിൽ താമസിക്കുന്ന സ്ഥലത്തുനിന്നുള്ള പോലീസ് സർട്ടിഫിക്കറ്റ്, അപേക്ഷ സമർപ്പിക്കുന്നതിന് മുൻപുള്ള ആറ് മാസത്തിനുള്ളിൽ ലഭിച്ചതായിരിക്കണം. കൂടാതെ, 18 വയസ്സിന് ശേഷം ആറ് മാസമോ അതിൽ കൂടുതലോ വിദേശത്ത് താമസിച്ചിട്ടുള്ളവർ തങ്ങൾ ഏറ്റവും ഒടുവിൽ താമസിച്ച വിദേശ രാജ്യത്തുനിന്നുള്ള പോലീസ് സർട്ടിഫിക്കറ്റും നിർബന്ധമായും ഹാജരാക്കേണ്ടതുണ്ട്. 

ഇന്റർനാഷണൽ എക്സ്പീരിയൻസ് കാനഡ എന്നത് വിദേശ രാജ്യങ്ങളിൽ നിന്നുള്ള യുവാക്കൾക്ക് കാനഡയിൽ താൽക്കാലികമായി താമസിക്കാനും ജോലി ചെയ്യാനും കാനഡ ഗവൺമെന്റ് നൽകുന്ന ഒരു വർക്ക് പെർമിറ്റ് പ്രോഗ്രാമാണ്.              18 മുതൽ 35 വയസ്സ് വരെ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യത. ഇതിലൂടെ 2 വർഷം വരെ കാനഡയിൽ യാത്ര ചെയ്യാനും കനേഡിയൻ തൊഴിലുകൾക്ക് സാധാരണയായി ആവശ്യമുള്ള ലേബർ മാർക്കറ്റ് ഇംപാക്റ്റ് അസസ്‌മെന്റ് സർട്ടിഫിക്കറ്റ് കൂടാതെതന്നെ ജോലി ചെയ്യാനുമുള്ള അനുമതി ലഭിക്കും.

കാനഡയുമായി ഉഭയകക്ഷി യുവാക്കളുടെ പങ്കാളിത്ത കരാറുള്ള 30-ലധികം രാജ്യങ്ങളിലെ പൗരന്മാർക്കാണ് നേരിട്ട് ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്. ഇന്ത്യ നേരിട്ട് ഈ കരാറിന്റെ പരിധിയിൽ വരുന്ന രാജ്യമല്ലെങ്കിലും, ഇന്ത്യയിൽ നിന്നുള്ള അപേക്ഷകർക്ക് കാനഡ ഗവൺമെന്റ് അംഗീകരിച്ചിട്ടുള്ള ചില റെക്കഗ്നൈസ്ഡ് ഓർഗനൈസേഷനുകൾ വഴി ഐഇസി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ സാധിക്കും.

X
Top