രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

ദക്ഷിണ കൊറിയൻ ഓഹരി വിപണിയിൽ 8% ഇടിവ്; പ്രധാന കാരണം യുഎസ് വിപണിയിലെ ടെക് ഓഹരികളുടെ വൻവിൽപ്പന

അമേരിക്കൻ നാസ്ഡാക്ക് വിപണിയിലെ സാങ്കേതികവിദ്യാ ഓഹരികളിൽ ഉണ്ടായ വൻതോതിലുള്ള വിൽപ്പന സമ്മർദ്ദത്തിന്റെ പ്രതിഫലനമെന്നോണം ദക്ഷിണ കൊറിയൻ ഓഹരി വിപണിയിൽ 8 ശതമാനത്തിന്റെ വൻ ഇടിവ്. ഇതോടെ, കഴിഞ്ഞ മാർച്ചിന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയിലേക്ക് ദക്ഷിണ കൊറിയൻ വിപണി നീങ്ങുന്ന സാഹചര്യമാണുള്ളത്. ആഗോളതലത്തിൽ സെമികണ്ടക്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകളിലെ നിക്ഷേപങ്ങളിൽ ഉണ്ടായ അനിശ്ചിതത്വവും നിക്ഷേപകരുടെ ആശങ്കയുമാണ് ഏഷ്യൻ വിപണികളിലെ ഈ വൻ വിറ്റഴിക്കലിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ദക്ഷിണകൊറിയൻ ഓഹരിവിപണി സൂചികയായ കോസ്പി (KOSPI) സൂചികയിലെ പ്രധാന സാങ്കേതികവിദ്യാ ഓഹരികളെല്ലാം വലിയ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

ഈ വാരം ഇതുവരെ 9.4 ശതമാനത്തിന്റെ വൻ ഇടിവാണ് കോസ്പി സൂചികയിൽ രേഖപ്പെടുത്തിയത്. അതേസമയം, കഴിഞ്ഞ വർഷം 76 ശതമാനം വളർച്ച കൈവരിച്ച കോസ്‌പി സൂചിക ഈ വർഷം ഇതുവരെയും 95 ശതമാനം നേട്ടത്തിൽ തന്നെയാണ് തുടരുന്നത്. കോസ്പി സൂചികയുടെ ആകെ മൂല്യത്തിന്റെ 50 ശതമാനത്തിലധികം പങ്കുവഹിക്കുന്ന പ്രമുഖ സെമികണ്ടക്ടർ നിർമ്മാതാക്കളായ സാംസങ് ഇലക്ട്രോണിക്സ്, എസ്‌കെ ഹൈനിക്സ് എന്നീ രണ്ട് കമ്പനികളുടെയും ഓഹരി വിലകളിൽ 9 ശതമാനത്തിലധികം ഇടിവ് സംഭവിച്ചു.

X
Top