പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ വമ്പൻ നീക്കം; സേനകൾക്കായി 1.10 ലക്ഷം കോടി രൂപയുടെ ആയുധങ്ങളും ഉപകരണങ്ങളും, നിർദേശങ്ങൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർപ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർ

പുതിയ മോഡൽ ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ച് കോമാക്കി

കൊച്ചി: ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ കോമാക്കി പുതിയ എംജി പ്രോ വി, എംജി പ്രോ പ്ലസ് ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ചു. യഥാക്രമം 73,999 രൂപയും 79,999 രൂപയുമാണ് ഇവയുടെ വില. ഈ വിലനിരക്കിൽ അപൂർവമായ പൂർണ മെറ്റൽ ബോഡി, ദീർഘായുസ്സുള്ള ലിഥിയം അയൺ ഫോസ്ഫേറ്റ് (LiFePO4) ബാറ്ററി, ബി.എൽ.ഡി.സി ഹബ് മോട്ടോർ എന്നിവയാണ് പ്രധാന സവിശേഷതകൾ.

എംജി പ്രോ വി ഒറ്റ ചാർജിൽ 90–100 കിലോമീറ്ററും എംജി പ്രോ പ്ലസ് 150 കിലോമീറ്ററിലധികവും സഞ്ചരിക്കും. മൊബൈൽ ആപ്പ് കണക്റ്റിവിറ്റി, ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, ടെലിസ്കോപിക് സസ്പെൻഷൻ, മോഷണവിരുദ്ധ ലോക്ക്, പാർക്കിംഗ് അസിസ്റ്റ്, റിപ്പയർ സ്വിച്ച് എന്നിവയും സ്കൂട്ടറുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച കരുത്തും ദീർഘകാല ഉപയോഗക്ഷമതയും താങ്ങാനാവുന്ന വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മോഡലുകൾ അവതരിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു.

X
Top