സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

സംസ്ഥാന സര്‍ക്കാരിന്‍റ ലോജിസ്റ്റിക്സ് പാര്‍ക്ക്സ് നയം രണ്ടാഴ്ചയ്ക്കുള്ളില്‍: പി രാജീവ്

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്‍റെ ലോജിസ്റ്റിക്സ് പാര്‍ക്ക്സ് നയം(Logistics Parks Policy) രണ്ടാഴ്ചയ്ക്കുള്ളില്‍ പുറത്തിറക്കുമെന്ന് വ്യവസായ-കയര്‍-നിയമ മന്ത്രി പി രാജീവ്(P Rajeev) പറഞ്ഞു.

പ്രധാനമന്ത്രി പ്രഖ്യാപിച്ച ദേശീയ മാരിറ്റൈം ക്ലസ്റ്റര്‍ പദ്ധതിയില്‍(National Maritime Cluster Project) കേരളത്തിന് ഈ നയം മേല്‍ക്കൈ നല്‍കും.

കെഎസ്ഐഡിസിയുടെ സംസ്ഥാന മാരിറ്റൈം ക്ലസ്റ്ററിനും ഇതു വഴി മികച്ച ഗുണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ഐഡിസി കൊച്ചിയില്‍ സംഘടിപ്പിച്ച മാരിറ്റൈം ആന്‍ഡ് ലോജിസ്റ്റിക്സ് റൗണ്ട് ടേബിള്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ മാര്‍ച്ചിലാണ് സംസ്ഥാന വ്യവസായ വകുപ്പ് ലോജിസ്റ്റിക്സ് പാര്‍ക്ക്സ് നയത്തിന്‍റെ കരട് പുറത്തിറക്കിയത്. ലോജിസ്റ്റിക്സ് പാര്‍ക്കുകള്‍ക്ക് ഏഴ് കോടി രൂപ വരെ സബ്സിഡിയും പാര്‍ക്കുകളെ വ്യവസായ മേഖലയായി പ്രഖ്യാപിക്കുകയും ചെയ്യുന്നതടക്കം നിരവധി ശുപാര്‍ശകളാണ് നയത്തില്‍ പരാമര്‍ശിച്ചിരുന്നത്.

എല്ലാ പങ്കാളിത്ത മേഖലയില്‍ നിന്നുമുള്ള പ്രതികരണങ്ങള്‍ ലഭിച്ചു കഴിഞ്ഞതായി മന്ത്രി രാജീവ് പറഞ്ഞു. മന്ത്രിസഭയില്‍ അവതരിപ്പിച്ചതിനു ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചേര്‍ത്തലയില്‍ അടുത്ത വര്‍ഷം പൂര്‍ണ സജ്ജമാകുന്ന കെഎസ്ഐഡിസിയുടെ സംസ്ഥാന മാരിറ്റൈം ക്ലസ്റ്ററിന് ഊര്‍ജ്ജം പകരുന്നതാണ് ദേശീയ മാരിറ്റൈം ക്ലസ്റ്ററെന്നും മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി പ്രഖ്യാപിച്ച ദേശീയ മാരിറ്റൈം ക്ലസ്റ്ററില്‍ കേരളത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് സിഎംഡി മധു എസ് നായര്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപ്രധാന കപ്പല്‍നിര്‍മ്മാണ ശാലയാണ് കൊച്ചയിലുള്ളത്. വാണിജ്യപരമായി നേട്ടമുണ്ടാക്കുന്ന എല്ലാ മേഖലകളിലും നിക്ഷേപമുള്‍പ്പെടെ കൊച്ചി കപ്പല്‍ശാലയുടെ എല്ലാ സഹകരണവുമുണ്ടാകും.

വ്യവസായം വളരില്ലെന്ന് അപഖ്യാതി കേരളത്തിന് മാറ്റിയെടുക്കാനായിട്ടുണ്ട്. തൊഴിലാളി സമരങ്ങള്‍ എന്നത് പഴങ്കഥയായി മാറി.

ഇന്ത്യയില്‍ തൊഴിലാളികള്‍ ഏറ്റവും അര്‍പ്പണബോധത്തോടു കൂടി ജോലി ചെയ്യുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് കൊച്ചി കപ്പല്‍ശാലയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

X
Top