റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

കോസ്റ്റ് ഗാർഡും ബിസ്‌ലേരിയും കൈകോർക്കുന്നു

കൊച്ചി: തീരപ്രദേശങ്ങളിലെയും സമുദ്ര ആവാസവ്യവസ്ഥയിലെയും പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിനായി ബിസ്‌ലേരി ഇന്റർനാഷണലിന്റെ ‘ബോട്ടിൽസ് ഫോർ ചേഞ്ച്’ പദ്ധതിയും ഇന്ത്യൻ കോസ്റ്റ് ഗാർഡും (കേരള ആൻഡ് മാഹി) ധാരണാപത്രം ഒപ്പുവച്ചു.

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ‘പ്ലാസ്റ്റിക് ഫ്രീ ഓഷ്യൻസ്’ ദൗത്യത്തിന്റെ ഭാഗമായാണ് സഹകരണം. ഉപയോഗശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശേഖരണം, തരംതിരിക്കൽ, പുനഃസംസ്‌കരണം എന്നിവ ശക്തിപ്പെടുത്തുന്നതിനൊപ്പം പൊതുജന ബോധവത്കരണവും സുസ്ഥിര മാലിന്യ സംസ്കരണ രീതികളും പ്രോത്സാഹിപ്പിക്കും.

ബിസ്‌ലേരി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ആഞ്ചലോ ജോർജും ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ അശിഷ് മെഹ്റോത്രയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. തീരസംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഈ സഹകരണം കരുത്തേകുമെന്ന് ഇരുവരും പറഞ്ഞു.

X
Top