അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

തിരുവനന്തപുരത്ത് സേവനം ആരംഭിച്ച് ടോയിംഗ് ഫുഡ് ഡെലിവറി ആപ്പ്

തിരുവനന്തപുരം: കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്ന ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ ടോയിംഗ് തിരുവനന്തപുരത്ത് സേവനം ആരംഭിച്ചു. 2025 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിച്ച ടോയിംഗ് നിലവിൽ രാജ്യത്തെ 49 നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിച്ചിട്ടുണ്ട്.

റെസ്റ്റോറന്റുകളിലെ മെനു വിലയ്ക്ക് തുല്യമോ അതിൽ താഴെയോ ഭക്ഷണം ലഭ്യമാക്കുന്നതോടൊപ്പം പാക്കേജിംഗ് ഫീസും പ്ലാറ്റ്ഫോം ഫീസും ഈടാക്കില്ലെന്നതാണ് കമ്പനിയുടെ പ്രത്യേകത. സുപ്രീം ബേക്കേഴ്സ്, സെന്റർ ഹോട്ടൽ, ബർഗർ കിംഗ്, മക്‌ഡൊണാൾഡ്സ്, സബ്‌വേ തുടങ്ങി നിരവധി പ്രമുഖ ഭക്ഷണശാലകൾ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. ജെൻ Z, കോളേജ് വിദ്യാർഥികൾ, ചെലവ് കുറഞ്ഞ നിരക്കിൽ ഭക്ഷണം ഓർഡർ ചെയ്യാൻ ആഗ്രഹിക്കുന്നവർ എന്നിവരെ ലക്ഷ്യമിട്ടാണ് സേവനം വിപുലീകരിച്ചതെന്ന് കമ്പനി അറിയിച്ചു.

X
Top