പുതിയ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഐടിയിൽ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾഇന്ത്യ- ബ്രസീൽ ഉഭയകക്ഷി വ്യാപാരം കുതിക്കുന്നുഇന്ത്യ – യുഎസ് വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി; നെഗോഷ്യേറ്റർ തൽകാലം യുഎസിലേക്കില്ലറഷ്യയുമായി വമ്പന്‍ വ്യാപാരത്തിനൊരുങ്ങി ഇന്ത്യ; ലക്ഷ്യം 100 ശതകോടി ഡോളറിന്റെ വിപണിറെക്കാഡ് ഉയരത്തില്‍ വിദേശ നാണയ ശേഖരം

നാളികേര ഉത്പാദനത്തിൽ കേരളം മൂന്നാം സ്ഥാനത്ത്

വടകര: നാളികേര ഉത്പാദനത്തിൽ കേരളത്തെ പിന്തള്ളി കർണാടക മുന്നിൽ. നാളികേര വികസന ബോർഡിന്റെ 2023-24 വർഷത്തെ രണ്ടാംപാദ കണക്കെടുപ്പിൽ തമിഴ്നാടിനും പിന്നിൽ മൂന്നാമതാണ് കേരളം.

726 കോടി തേങ്ങയാണ് കർണാടക ഉത്പാദിപ്പിച്ചത്. തമിഴ്നാട് 578 കോടിയും കേരളം 564 കോടിയും. 2011-15 കാലഘട്ടത്തിലാണ് ഇതിനുമുൻപ് കേരളത്തിലെ നാളികേര ഉത്പാദനം കൂപ്പുകുത്തിയത്. അന്ന് തമിഴ്നാടും കർണാടകയും മുന്നേറിയെങ്കിലും 2015-16-ൽ കേരളം തിരിച്ചുവന്നു.

2017-18ൽ 845 കോടി തേങ്ങ ഉത്പാദിപ്പിച്ച് റെക്കോഡിട്ടു. പിന്നീട് തകർച്ച തുടങ്ങി. 2022-23-ൽ കർണാടക കേരളത്തെ മറികടന്നു. 2000-01-ൽ കേരളത്തിൽ 9.25 ലക്ഷം ഹെക്ടറിൽ നാളികേരക്കൃഷിയുണ്ടായിരുന്നു. ഇപ്പോൾ 7.59 ലക്ഷം ഹെക്ടറാണ്. 2017-18-ൽ 8.07 ഹെക്ടറിൽ കൃഷിയുണ്ടായിരുന്നു.

ആറുവർഷംകൊണ്ട് 48,000 ഹെക്ടർ കുറഞ്ഞു. 2000-01-ൽ 3.33 ലക്ഷം ഹെക്ടറിൽ കൃഷിയുണ്ടായിരുന്ന കർണാടക 2023-24-ൽ 7.33 ലക്ഷം ഹെക്ടറിലേക്കെത്തി. തമിഴ്‌നാട് 3.23 ലക്ഷം ഹെക്ടറിൽനിന്ന് 4.96 ഹെക്ടറിലേക്കും.

രൂക്ഷമായ വിലയിടിവുണ്ടായ മൂന്നുവർഷത്തിനിടെ 130 കോടി തേങ്ങ കുറഞ്ഞു. 2020-21-ലാണ് വില കുറഞ്ഞുതുടങ്ങിയത്. അന്ന് 694 കോടിയായിരുന്നു ഉത്പാദനം.

X
Top