ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ഐപിഒ ലിസ്റ്റിംഗ് സമയം വെട്ടിക്കുറച്ച് സെബി

മുംബൈ: പബ്ലിക് ഇഷ്യുവിന് ശേഷം ഓഹരികള്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള സമയ പരിധി സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) കുറച്ചു. ഇതിനുള്ള നിര്‍ദ്ദേശം സെബി ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു. പുതിയ വ്യവസ്ഥ പ്രകാരം, ടി+3 ദിവസമാണ് ഓഹരി ലിസ്റ്റ് ചെയ്യുന്നതിന്‌ പിന്തുടരുക.

അതായത്, പബ്ലിക് ഇഷ്യു ക്ലോസ് ചെയ്ത് 3 ദിവസത്തിന് ശേഷം ലിസ്റ്റിംഗ് നടക്കും. നിലവിലെ ആറ് ദിവസത്തിന് പകരമാണിത്.രണ്ട് ഘട്ടങ്ങളായാണ് നിലവിലെ വ്യവസ്ഥ നടപ്പിലാക്കുക.

2023 സെപ്തംബര്‍ ഒന്നിനോ അതിനുശേഷമോ ലിസ്റ്റിംഗ് ദിവസം സ്വമേധയാ തീരുമാനിക്കാം. അതേസമയം 2023 ഡിസംബര്‍ ഒന്നിനോ അതിന് ശേഷമോ നിര്‍ബന്ധമായും ടി+3 വ്യവസ്ഥ പിന്തുടരണം. പുതിയ വ്യവസ്ഥ പ്രാബല്യത്തില്‍ വരുന്നതോടെ, ഇഷ്യുചെയ്യുന്നവര്‍ക്ക് ഫണ്ടും നിക്ഷേപകര്‍ക്ക് സെക്യൂരിറ്റിയും എളുപ്പത്തില്‍ ലഭ്യമാകും.

മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍ ഈടാക്കുന്ന മൊത്തം ചെലവ് അനുപാതം നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശം മാറ്റിവയ്ക്കാനും സെബി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. കൂടാതെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകള്‍ (ഇന്‍വിഐടി), റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകള്‍ (ആര്‍ഇഐടി) എന്നിവയുടെ യൂണിറ്റ് ഹോള്‍ഡര്‍മാര്‍ക്ക് ബോര്‍ഡ് നോമിനേഷന്‍ അവകാശങ്ങള്‍ അവതരിപ്പിക്കും.

ഉടമസ്ഥാവകാശം, സാമ്പത്തിക താല്‍പ്പര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഗ്രാനുലാര്‍ ലെവല്‍ വിശദാംശങ്ങള്‍ നല്‍കുന്നതുള്‍പ്പെടെ ചില ക്ലാസ് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) മെച്ചപ്പെട്ട വെളിപ്പെടുത്തലുകള്‍ നിര്‍ബന്ധമാക്കുക, പരാതി പരിഹാര സംവിധാനം (സ്‌കോര്‍സ്) ഓണ്‍ലൈന്‍ തര്‍ക്ക പരിഹാര (ഒഡിആര്‍) സംവിധാനവുമായി സംയോജിപ്പിച്ചുകൊണ്ട് നിക്ഷേപക-പരാതി സംവിധാനം ശക്തിപ്പെടുത്തുക,നോണ്‍-കണ്‍വെര്‍ട്ടബിള്‍ ഡെറ്റ് സെക്യൂരിറ്റികളുടെ ലിസ്റ്റിംഗ്, എന്‍സിഡികളുടെ സ്വമേധയാ ഡീലിസ്റ്റിംഗ് എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ അവതരിപ്പിക്കുക, എല്‍ പി സി സി കോര്‍പ്പറേറ്റ് ബോണ്ട് റിപ്പോ ഇടപാടുകളില്‍ നേരിട്ടുള്ള പങ്കാളിത്തം(ക്ലിയറിംഗ് അംഗത്തിലൂടെയല്ല) അധികമാക്കുക എന്നിവ ബോര്‍ഡ് അംഗീകരിച്ച മറ്റ് സുപ്രധാന നിര്‍ദ്ദേശങ്ങളാണ്.

X
Top