വിമാന ഇന്ധനവിലയിൽ 5.46 ശതമാനം വർധന; ആകാശയാത്രയ്ക്ക് ചെലവ് കൂടുംനാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം; കരുത്തായി യുഎഇയും ഒമാനും ഓസ്ട്രേലിയയുംചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾനിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മിസൈൽ നിർമാണ കേന്ദ്രം സ്ഥാപിക്കാൻ അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പേസ്

സ്വകാര്യമേഖലയിൽ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മിസൈൽ നിർമാണ കേന്ദ്രങ്ങളിൽ ഒന്ന് സ്ഥാപിക്കാൻ വൻ നിക്ഷേപത്തിനൊരുങ്ങുകയാണ്  അദാനി എന്റർപ്രൈസസിന് കീഴിലുള്ള അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പേസ്. മധ്യപ്രദേശിലെ ശിവപുരിയിൽ നിർമിക്കുന്ന കേന്ദ്രത്തിനായി 2500 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തുന്നത്. നേരിട്ടും അല്ലാതെയും 5000 വിദഗ്ധ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതിക്കാവും. അടുത്ത മൂന്നു വർഷങ്ങൾക്കുള്ളിൽ പ്രവർത്തന സജ്ജമാകും. അമ്പതിലധികം എംഎസ്എംഇകൾക്ക് പിന്തുണയേകാനും പദ്ധതിക്ക് കഴിയുമെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു. വിവിധ മിസൈൽ പദ്ധതികൾ ആധുനിക സാങ്കേതിക വിദ്യയുടെയും ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെയും നടപ്പിലാക്കാവുന്ന കേന്ദ്രമായിരിക്കും ഇത്. ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാനും വിദേശരാജ്യങ്ങളിലേക്ക് മിസൈൽ കയറ്റുമതി നടത്താനും കേന്ദ്രത്തിനാകും. 

ഡിആർഡിഒ വികസിപ്പിക്കുന്ന തദ്ദേശീയ മിസൈൽ സാങ്കേതിക വിദ്യകൾ പരീക്ഷിക്കാനും വ്യവസായിക ഉൽപാദനത്തിലേക്ക് എത്തിക്കാനും ഇതിലൂടെ കഴിയുമെന്നും അദാനി ഗ്രൂപ്പ് പറയുന്നു. മധ്യ-ദീർഘദൂര മിസൈൽ സംവിധാനങ്ങൾക്കൊപ്പം സംയോജിത പ്രൊപ്പലന്റ്, ടിഎൻടി, സ്ഫോടക ശേഷിയുള്ള വസ്തുക്കൾ എന്നിവ ഒരൊറ്റ കുടക്കീഴിൽ നിർമിക്കുകയാണ് ലക്ഷ്യം. ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ ഇത്തരമൊരു കേന്ദ്രം ഇതാദ്യമാണ്. 2020 മുതൽ രാജ്യത്തെ പ്രതിരോധ മേഖലയിൽ നിർണായക സാന്നിധ്യമുള്ള അദാനി ഡിഫൻസിന് മധ്യപ്രദേശിലെ ഗ്വാളിയോറിൽ ചെറുകിട ആയുധങ്ങൾ നിർമിക്കാനുള്ള കേന്ദ്രം നിലവിലുണ്ട്. ഇവിടെ നിർമിക്കുന്ന പിസ്റ്റൾ, ലൈറ്റ് മെഷിൻ ഗൺ, റൈഫിൾ തുടങ്ങിയ ആയുധങ്ങൾ ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്നു.

X
Top