രാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’

വിപണിയിൽ ചലനമുണ്ടാക്കാതെ ടർട്ടിൽമിൻ്റ് ഫിൻടെക് സൊല്യൂഷൻസ് ഐപിഒ

മൂന്നാം ദിവസവും നിക്ഷേപകരിൽ നിന്ന് വേണ്ടത്ര മികച്ച പ്രതികരണമില്ലാതെ, പ്രമുഖ ഇൻഷുറൻസ് ടെക്നോളജി പ്ലാറ്റ്‌ഫോമായ ടർട്ടിൽമിൻ്റ് ഫിൻടെക് സൊല്യൂഷൻസിൻ്റെ ഐപിഒ. ബിഡ്ഡിംഗ് അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോഴും പൊതുവിപണിയിൽ നിന്നും പ്രതീക്ഷിച്ചത്ര ആവേശം കമ്പനിക്ക് ലഭിച്ചിട്ടില്ലെന്നാണ് സൂചനകൾ. ഇന്ന് രാവിലെ വരെയുള്ള കണക്കനുസരിച്ച് ഐപിഒ 56 ശതമാനം മാത്രമാണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിട്ടുള്ളത്. യോഗ്യതയുള്ള സ്ഥാപന നിക്ഷേപകരുടെ (QIB) വിഭാഗത്തിൽ ഏകദേശം 73 ശതമാനവും റീട്ടെയിൽ നിക്ഷേപകരുടെ വിഭാഗത്തിൽ 66 ശതമാനവും സബ്‌സ്‌ക്രിപ്ഷൻ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്ഥാപനേതര നിക്ഷേപകരുടെ (NII) ഭാഗത്തുനിന്ന് വെറും 5 ശതമാനം മാത്രമാണ് താല്പര്യം ഉണ്ടായിട്ടുള്ളത്.

882.67 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് ടർട്ടിൽമിൻ്റ് വിപണിയിലേക്ക് എത്തിയത്. ഇതിൽ 660.72 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 221.95 കോടി രൂപയുടെ ഓഹരി വിറ്റഴിക്കലും (OFS) ഉൾപ്പെടുന്നു. ഒരു ഓഹരിക്ക് 144 രൂപ മുതൽ 152 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. പൊതുവിപണിയിലെ ഈ മന്ദഗതിയിലുള്ള പ്രതികരണം അൺഒഫീഷ്യൽ മാർക്കറ്റായ ഗ്രേ മാർക്കറ്റിലും നിഴലിക്കുന്നുണ്ട്. നിലവിൽ കമ്പനിയുടെ ഗ്രേ മാർക്കറ്റ് പ്രീമിയം (GMP) വെറും 2 ശതമാനം മാത്രമാണ്. ഇത് സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന ലിസ്റ്റിംഗിൽ വലിയ നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യത കുറവാണെന്നാണ്.

2015-ൽ സ്ഥാപിതമായ ടർട്ടിൽമിൻ്റ്, രാജ്യത്തുടനീളമുള്ള ഇൻഷുറൻസ് ഉപദേശകരെയും ഉപഭോക്താക്കളെയും ഡിജിറ്റൽ സംവിധാനങ്ങളിലൂടെ ഇൻഷുറൻസ് കമ്പനികളുമായി ബന്ധിപ്പിക്കുന്ന ഒരു പ്രമുഖ പ്ലാറ്റ്‌ഫോമാണ്. 6.3 ലക്ഷത്തിലധികം ഡിജിറ്റൽ പങ്കാളികളുള്ള കമ്പനിക്ക് വിപുലമായ ശൃംഖലയുണ്ട്. കമ്പനിയുടെ പ്രവർത്തന വരുമാനം 2024 സാമ്പത്തിക വർഷത്തിലെ 78.64 കോടി രൂപയിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിൽ 662.71 കോടി രൂപയായി ഗണ്യമായി ഉയർന്നിട്ടുണ്ടെങ്കിലും, അറ്റാദായം ഇപ്പോഴും നെഗറ്റിവ് ആയാണ് തുടരുന്നത്. 2025 സാമ്പത്തിക വർഷത്തിലും 194.11 കോടി രൂപയുടെ അറ്റനഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. തുടർച്ചയായ ഈ സാമ്പത്തിക നഷ്ടവും വിപണിയിലെ കടുത്ത മത്സരവുമാകാം നിക്ഷേപകരെ  പിന്നോട്ട് വലിപ്പിക്കുന്നത്.

അലോട്ട്മെൻ്റ് നടപടികൾ ജൂൺ 24-ന് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് ജൂൺ 29-ഓടെ കമ്പനിയുടെ ഓഹരികൾ ബിഎസ്ഇ, എൻഎസ്ഇ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും.

X
Top