ഓഹരി വില്‍പ്പനയില്‍ ഖജനാവ് നിറച്ച്‌ കേന്ദ്രസർക്കാർറെക്കാഡ് ഉയരത്തിൽ വിദേശ നാണയ ശേഖരംആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ധനമന്ത്രി നിർമല സീതാരാമൻകുടുംബ ബജറ്റിന് തിരിച്ചടിയായി സവാള വില കുതിച്ചുയരുന്നു; കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണ് കാര്യമെന്ന് കേന്ദ്ര സർക്കാർസ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നു

പ്രെസ്റ്റീജ് എസ്റ്റേറ്റ്സ് പ്രോജക്ട്സ് 15000 കോടി രൂപയുടെ വൻ നിക്ഷേപത്തിനൊരുങ്ങുന്നു

ദക്ഷിണേന്ത്യയിലെ പ്രധാനനഗരങ്ങളിലും മുംബൈ, ഡൽഹി-എൻസിആർ എന്നിവിടങ്ങളിലും റെസിഡൻഷ്യൽ, കൊമേഴ്സ്യൽ പ്രോപ്പർട്ടികൾ വികസിപ്പിക്കുന്നതിനായി ബെംഗളൂരു ആസ്ഥാനമായ പ്രെസ്റ്റീജ് എസ്റ്റേറ്റ്സ് പ്രോജക്ട്സ് ഈ സാമ്പത്തിക വർഷം 15000 കോടി രൂപയുടെ വൻ നിക്ഷേപം നടത്താൻ ഒരുങ്ങുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനി റെക്കോർഡ് നേട്ടമായ 30,024 കോടി രൂപയുടെ സെയിൽസ് ബുക്കിംഗ് സ്വന്തമാക്കിയിരുന്നു. പദ്ധതികൾ കൃത്യസമയത്ത് പൂർത്തിയാക്കുന്നതിന് മുൻഗണന നൽകുന്നതിനൊപ്പം പുതിയ വൻ നിക്ഷേപം അച്ചടക്കമുള്ള വളർച്ചയും ശക്തമായ പ്രോജക്ട് പൈപ്പ്‌ലൈൻ വിപുലീകരണവും ലക്ഷ്യമിടുന്നു. 

ആകെ പ്രതീക്ഷിക്കുന്ന നിർമാണ ചെലവിൽ നിന്ന് ഏകദേശം 9500-10000 കോടി രൂപ ഭവന പദ്ധതികൾക്കായും 4500-5000 കോടി രൂപ ഓഫീസ് സമുച്ചയങ്ങളും ഷോപ്പിംഗ് മാളുകളും ഉൾപ്പെടെയുള്ള വാണിജ്യ പദ്ധതികൾക്കായും ചെലവഴിക്കാനാണ് കമ്പനിയുടെ പദ്ധതി. നിലവിലെ സാമ്പത്തിക വർഷത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളിലായി ഏകദേശം 58000 കോടി രൂപയുടെ പദ്ധതികൾ ആരംഭിക്കാനുള്ള പ്രോജക്ട് പൈപ്പ്‌ലൈൻ കമ്പനിക്കുണ്ടെങ്കിലും, യഥാർത്ഥ പദ്ധതികളുടെ തുടക്കം സർക്കാർ അനുമതികളെ ആശ്രയിച്ചിരിക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, പ്രസ്റ്റീജ് എസ്റ്റേറ്റ്സ് 32 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പദ്ധതികൾ ആരംഭിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ആകെ വരുമാനം മുൻവർഷത്തെ ₹7735.5 കോടിയിൽ നിന്ന് ₹13195.5 കോടിയായും ലാഭം ₹467.5 കോടിയിൽ നിന്ന് ₹1,195.5 കോടിയായും ഉയർന്നു.

X
Top