രാജ്യത്ത് ജിഎസ്ടി പിരിവിൽ വൻമുന്നേറ്റം; സെപ്റ്റംബറിൽ പിരിച്ചെടുത്തത് 2.04 ലക്ഷം കോടി രൂപ ◆ ഇന്ത്യൻ വ്യോമയാന രംഗത്ത് വരുന്നത് വലിയ മാറ്റങ്ങൾ ◆ റിപ്പോ നിരക്ക് 5.75%-ലേക്ക് ഉയരുമെന്ന് നോമുറ ◆ ഒക്ടോബറിൽ സിമന്‍റ് വില 20 രൂപ വരെ വർധിച്ചേക്കുമെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ഏറ്റവും താഴ്ന്ന നിലയിൽ ◆

ഓഹരി വിപണിയിൽ ചുവടുറപ്പിച്ച് പോപീസ്; നിർണായക നേട്ടം ഹരി ഗോവിന്ദ് ഇന്റർനാഷണൽ ലിമിറ്റഡിനെ ഏറ്റെടുത്തതിലൂടെ

ഓഹരി വിപണിയിലേക്കുള്ള നിർണായക ചുവടുവെയ്‌പ്പുമായി, കുട്ടിയുടുപ്പുകളുടെ മുൻനിര നിർമ്മാതാക്കളായ മലയാളി കമ്പനി പോപീസ്. ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യപ്പെട്ടിരുന്ന ടെക്സ്റ്റൈൽ – സിബ് നിർമ്മാണ കമ്പനിയായ ഹരി ഗോവിന്ദ് ഇന്റർനാഷണൽ ലിമിറ്റഡിനെ ഏറ്റെടുത്തുകൊണ്ടാണ് ഓഹരി വിപണി ലിസ്റ്റിംഗിനുള്ള തന്ത്രപരമായ നടപടികൾ പോപീസ് പൂർത്തീകരിച്ചത്. പോപീസ് ബേബി കെയർ ഇന്ത്യ ലിമിറ്റഡ് എന്ന പുതിയ പേരിലാകും ഇനി കമ്പനിയുടെ പ്രവർത്തനം.   പോപീസ് ഗ്രൂപ്പിന്റെ പ്രൊമോട്ടർമാരായ ഷാജു തോമസ്, ലിന്റ പി. ജോസ് എന്നിവരുടെ ഉടമസ്ഥതയിലാണ് കമ്പനിയുടെ ഭൂരിപക്ഷം ഓഹരികൾ. ഷാജു തോമസാണ് പോപീസ്ബേബി കെയർ ഇന്ത്യ ലിമിറ്റഡിന്റെ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ. നിലവിൽ  പോപീസ് ഗ്രൂപ്പിനു കീഴിൽ പോപ്പീസ് ബേബി കെയർ പ്രോഡക്റ്റ്സ് ലിമിറ്റഡ് കമ്പനി കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന  ബേബികെയർ – കിഡ്സ്‌വെയർ ബിസിനസുകൾ ഇനിമുതൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന പോപീസ് ബേബി കെയർ ഇന്ത്യ ലിമിറ്റഡിന്റെ നിയന്ത്രണത്തിലാകും.

2026 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ പോപീസ് ബേബി കെയർ പ്രോഡക്റ്റ്സ് ലിമിറ്റഡ്,  ₹162.40 കോടി മൊത്ത വരുമാനവും ₹162.01 കോടി പ്രവർത്തന വരുമാനവും രേഖപ്പെടുത്തിയിട്ടുണ്ട്. പലിശ, നികുതി, മൂല്യശോഷണം, അമോർട്ടൈസേഷൻ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം (EBITDA ₹29.96 കോടിയും, നികുതിക്ക് മുമ്പുള്ള ലാഭം ₹23.63 കോടിയും നികുതിക്ക് ശേഷമുള്ള ലാഭം ₹18.31 കോടിയുമായിരുന്നു. പോപീസ് ബേബി കെയർ ഇന്ത്യ ലിമിറ്റഡ് (മുൻപ് ഹരി ഗോവിന്ദ് ഇന്റർനാഷണൽ ലിമിറ്റഡ്) ആകട്ടെ, ഇക്കാലയളവിൽ താത്കാലിക കണക്കുപ്രകാരം ₹2.60 കോടി പ്രവർത്തന വരുമാനവും ₹0.10 കോടി നികുതിക്ക് മുമ്പുള്ള ലാഭവും ₹0.08 കോടി നികുതിക്ക് ശേഷമുള്ള ലാഭവും രേഖപ്പെടുത്തി.

ചർച്ചകളുടെ ഭാഗമായി ഡയറക്ടർ ബോർഡിന്റെ ഭാഗത്തുനിന്നുള്ള നിർദ്ദിഷ്ട ഇടപാടിന്റെ മൂല്യനിർണയ മാനദണ്ഡങ്ങൾ, വാണിജ്യ വ്യവസ്ഥകൾ, നിർദ്ദേശിക്കപ്പെട്ട ഓഹരി വച്ചുമാറൽ സംവിധാനം എന്നിവ വിലയിരുത്തുകയും, പ്രാഥമിക വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ 1.3:1 എന്ന സൂചനാത്മക ഓഹരി വച്ചുമാറൽ അനുപാതത്തെ സംബന്ധിച്ച് ധാരണയിലെത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഫെയർനെസ് ഒപ്പീനിയൻ, അന്തിമ മൂല്യനിർണയ റിപ്പോർട്ടുകൾ, ഡ്യൂ ഡിലിജൻസ് കണ്ടെത്തലുകൾ, ചർച്ച ചെയ്ത് അന്തിമമാക്കുന്ന ഇടപാട് രേഖകൾ, ബാധകമായ നിയമപരവും നിയന്ത്രണപരവുമായ അനുമതികൾ എന്നിവക്കും ഓഡിറ്റ് കമ്മിറ്റിയുടെ പരിഗണനക്കും വിധേയമായിട്ടായിരിക്കും അന്തിമ നടപടികളെന്ന് കമ്പനി വ്യക്തമാക്കുന്നു. നിയമപരമായ അംഗീകാരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് നിർദ്ദിഷ്ട ഇടപാട്, പണത്തിന് പുറമെ, ലിസ്റ്റ് ചെയ്ത കമ്പനിയുടെ സെക്യൂരിറ്റികളുടെ പ്രിഫറൻഷ്യൽ ഇഷ്യു വഴിയുള്ള ഒരു ഓഹരി വച്ചുമാറൽ ക്രമീകരണത്തിലൂടെയാണ്  നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

രാജ്യത്ത് അതിവേഗം വളരുന്ന ഉത്പന്ന-ഉപഭോക്തൃ വിഭാഗമായ കുട്ടിയുടുപ്പുകൾ, ശിശു പരിചരണ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപുലമായ ശ്രേണിയിലൂടെ വിപണിയിൽ നിർണായക സാന്നിധ്യമായി മാറിയ പോപീസിന്റെ ഓഹരിവിപണിയിലേക്കുള്ള ചുവടുവെപ്പ് നിക്ഷേപകർ ആവേശത്തോടെയാണ് നിരീക്ഷിക്കുന്നത്.

X
Top