തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

ഹൈപ്പർനെക്സ്റ്റിൽ നിന്ന് വൻകിട ഓർഡർ: കിർലോസ്കർ ഓയിൽ എൻജിൻസ് ലിമിറ്റഡ് ഓഹരി റെക്കോർഡ് ഉയരത്തിൽ

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ കുതിച്ചുചാട്ടവുമായി കിർലോസ്കർ ഓയിൽ എൻജിൻസ് ലിമിറ്റഡ്. പ്രമുഖ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ‘ഹൈപ്പർനെക്സ്റ്റിൽ’ നിന്ന് 192 മെഗാവാട്ട് ശേഷിയുള്ള വൻകിട ഓർഡർ സ്വന്തമാക്കിയതിന് പിന്നാലെ കമ്പനിയുടെ ഓഹരി വില ഒറ്റ ദിവസം കൊണ്ട് 18 ശതമാനത്തിലധികം ഉയർന്ന് എക്കാലത്തെയും ഉയർന്ന റെക്കോർഡ് നിരക്കായ 2,360 രൂപയിലെത്തി. ഇൻട്രാഡേയിൽ ഇത് 20% അപ്പർ സർക്യൂട്ട് പരിധിയിൽ എത്തിയിരുന്നു. വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഡാറ്റാ സെന്റർ പവർ മാർക്കറ്റിൽ കിർലോസ്കർ കൈവരിച്ച ഈ നേട്ടത്തെ അതീവ പ്രാധാന്യത്തോടെയാണ് വിപണി വിദഗ്ദ്ധർ വീക്ഷിക്കുന്നത്. നിലവിൽ ഈ മേഖലയുടെ 80 ശതമാനത്തിലധികം വിപണി വിഹിതവും കൈയടക്കിയിരിക്കുന്നത് കമ്മിൻസ് ഇന്ത്യ ലിമിറ്റഡ് ആണ്. 

ഹൈപ്പർസ്കെയിൽ എഐ ഡാറ്റാ സെന്ററുകൾക്കായി കിർലോസ്കറിന്റെ അത്യാധുനിക പ്ലാറ്റ്‌ഫോമായ ‘ഒപ്റ്റിപ്രൈം ഡ്യുവൽ കോർ’ പവർ സിസ്റ്റത്തിന്റെ 96 യൂണിറ്റുകളാണ് കമ്പനി വിതരണം ചെയ്യുക. ഇന്ത്യയിൽ ഒരു ഡാറ്റാ സെന്ററിനായി നൽകപ്പെടുന്ന ഏറ്റവും വലിയ ബാക്കപ്പ് പവർ ഓർഡറുകളിൽ ഒന്നാണിത്.  ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകളിൽ വലിയ തോതിലുള്ള ഡാറ്റ കൈകാര്യം ചെയ്യുന്ന സെന്ററുകൾക്ക് തടസ്സമില്ലാത്ത വൈദ്യുതി ആവശ്യമാണ്. കിർലോസ്കറിന്റെ ഒപ്റ്റിപ്രൈം സംവിധാനം ഉയർന്ന കാര്യക്ഷമതയും സുരക്ഷയും നൽകുന്നതിനാലാണ് ഹൈപ്പർനെക്സ്റ്റ് ഈ വലിയ കരാർ അവർക്ക് നൽകിയത്.  

കമ്മിൻസ് ഇന്ത്യയുടെ ഏറ്റവും ജനപ്രിയമായ പവർ സിസ്റ്റത്തോട് കിടപിടിക്കുന്ന സാങ്കേതികവിദ്യയാണ് കിർലോസ്കർ വികസിപ്പിച്ചെടുത്തിരിക്കുന്നതെന്ന് കരാറിലൂടെ വ്യക്തമാകുന്നതായി ജെഎം ഫിനാൻഷ്യൽ, മോത്തിലാൽ ഓസ്വാൾ തുടങ്ങിയ പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ജെഎം ഫിനാൻഷ്യൽ, കിർലോസ്കർ ഓയിൽ എൻജിൻസ് ലിമിറ്റഡ് ഓഹരിയുടെ ടാർഗറ്റ് വില 2,430 രൂപയായി ഉയർത്തുകയും ‘BUY’ റേറ്റിംഗ് നൽകുകയും ചെയ്തു.  വരും വർഷങ്ങളിൽ കമ്പനിയുടെ വരുമാനത്തിൽ 23% വരെ വാർഷിക വളർച്ചയും, അറ്റാദായത്തിൽ 32% വരെ വളർച്ചയും മോത്തിലാൽ ഓസ്വാൾ പ്രവചിക്കുന്നു. വർദ്ധിച്ചുവരുന്ന ഡാറ്റാ സെന്റർ ആവശ്യകതകൾ മുൻകൂട്ടിക്കണ്ട് കമ്പനി വൻതോതിൽ മൂലധന നിക്ഷേപവും നടത്തുന്നുണ്ട്.

X
Top