രാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’

അഴിമതി കേസില്‍ രേഖകള്‍ കൈമാറി റിലയന്‍സ് ഇൻഡസ്ട്രീസ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് അഴിമതികുരുക്കില്‍. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കോടതി ഉത്തരവ് പ്രകാരം റിലയന്‍സ് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റുമാരിലൊരാളാള്‍ അഴിമതി കേസില്‍ സിബിഐ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സീനിയര്‍ വൈസ് പ്രസിഡന്റ് ഭാരത് മാത്തൂരാണ് ഇതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായത്. തിങ്കളാഴ്ച കേസുമായി ബന്ധപ്പെട്ട് സിബിഐ ആവശ്യപ്പെട്ട രേഖകള്‍ കൈമാറാന്‍ ഡല്‍ഹി കോടതി ഉത്തരവിടുകയും റിലയന്‍സ് അത് കൈമാറുകയും ചെയ്തുവെന്നാണ് സൂചന.

കഴിഞ്ഞ മാസം റിലയന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റിന് പുറമേ രാജ്യത്തെ എവിയേഷന്‍ റഗുലേറ്റര്‍ ഉദ്യോഗസ്ഥനും പിടയിലായിരുന്നു. ഡ്രോണ്‍ ഇറക്കുമതി സുഗമമാക്കാന്‍ ഉദ്യോഗസ്ഥന് 16,000 ഡോളര്‍ റിലയന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് കൈക്കൂലിയായി ഓഫര്‍ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ അസ്‌ടേറിയ എയ്‌റോസ്‌പേസിന് വേണ്ടിയാണ് ഡ്രോണ്‍ ഇറക്കുമതി നടത്തുന്നത്. റിലയന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റിന് ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. നിലവില്‍ കസ്റ്റഡിയിലു്ളള സീനിയര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആരോപണങ്ങള്‍ നിഷേധിക്കുകയാണ്. അതേസമയം റിലന്‍സോ അസ്‌ടേറിയ കമ്പനിയോ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല.

അംബാനിയുടെ ജിയോ പ്ലാറ്റ്‌ഫോംസാണ് അസ്‌ടേറിയ കമ്പനിയുടെ ഉടമസ്ഥര്‍. ജിയോ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അഴിമതി കേസ് വന്നിരിക്കുന്നത്. മാതുര്‍ കമ്പനിക്ക് വേണ്ടി ഒരു കണ്‍സള്‍ട്ടന്റായാണ് പ്രവര്‍ത്തിച്ചതെന്നും മറ്റൊന്നും അറിയില്ലെന്നുമാണ് അസ്‌ടേറിയ കമ്പനി നല്‍കുന്ന വിശദീകരണം.

X
Top