എൽപിജി വിതരണം സുഖമമാക്കാൻ ഗെയിലിന്റെ വമ്പൻ പദ്ധതി; ആറ് സംസ്ഥാനങ്ങളിലായി 1800 കിലോമീറ്റർ പുതിയ പൈപ്പ്ലൈൻ, ഏഴായിരം കോടി നിക്ഷേപംപുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 4,895.65 കോടി രൂപയുടെ 29 എഫ്ഡിഐ നിക്ഷേപങ്ങള്‍വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്ഇന്ത്യയെ ആഗോള മൊബൈൽ നിർമ്മാണ ഹബ്ബാക്കാൻ 62,500 കോടിയുടെ മെഗാ പദ്ധതിയുമായി കേന്ദ്ര സർക്കാർഇന്ത്യ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി വർധിപ്പിക്കുന്നതായി കണക്കുകൾ

വാട്സാപ്പിന് ഇനി ഇന്ത്യൻ സിഇഒ; ക്രെഡ് സ്ഥാപകൻ കുനാൽ ഷാ ചുമതലയേൽക്കും

മെസ്സേജിംഗ് ആപ്പായ വാട്‌സാപ്പിനെ ഇനി ഇന്ത്യക്കാരൻ നയിക്കും. പേമെന്റ് ആപ്പായ ക്രെഡ് സ്ഥാപകൻ കുനാല്‍ ഷായെ വാട്‌സാപ്പിന്റെ പുതിയ സിഇഒ ആയി നിയമിച്ചതായി വാട്‌സാപ്പിന്റെ മാതൃ കമ്പനിയായ മെറ്റ സ്ഥിരീകരിച്ചു. നിലവില്‍ വാട്‌സാപ്പിന്റെ സിഇഒ ആയ വില്‍ കാത്ത്കാര്‍ട്ട് മെറ്റയിലെ മറ്റൊരു സ്ഥാനത്തേക്ക് മാറുമെന്നാണ് വിവരം. 2019 മുതല്‍ വാട്‌സാപ്പിന്റെ സിഇഒ ആയി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. 

ലോകമെമ്പാടുമായി 300 കോടിയിലധികം ഉപയോക്താക്കളാണ് വാട്സാപ്പിനുള്ളത്. പേയ്‌മെന്റ്സ്, ബിസിനസ് മെസേജിങ്, എഐ അധിഷ്ഠിത ഫീച്ചറുകൾ തുടങ്ങി പുതിയ മേഖലകളിലേക്ക് വാട്സാപ്പ് കടക്കുന്ന ഘട്ടത്തിലാണ് നേതൃമാറ്റം. ഷാ തലപ്പത്തെത്തുന്നത് വാട്സാപ്പിൽ വലിയ മാറ്റങ്ങളുണ്ടാകാൻ സഹായിക്കുമെന്ന് കമ്പനി വിലയിരുത്തുന്നു.

X
Top