100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുടെ പ്രാരംഭ പ്രവർത്തനത്തിനു 20 കോടി രൂപ വകയിരുത്തുന്ന സംസ്ഥാന ബജറ്റ് പ്രഖ്യാപനം ഇരു നഗരങ്ങളിലും ഒരുപോലെ വർധിക്കുന്ന ഗതാഗതക്കുരുക്കിന് വലിയ ആശ്വാസം പകരുന്ന കാര്യമാണ്. കൊച്ചി മെട്രോ റെയിൽ പദ്ധതിയിൽ നിന്ന് വിഭിന്നമായി വലുപ്പവും ഭാരവും കുറഞ്ഞ ലൈറ്റ് മെട്രോക്ക് താരതമ്യേന കുറവാണ്. സാധാരണ മെട്രോയേക്കാൾ വളരെ കുറച്ചു സ്ഥലം മാത്രം ഏറ്റെടുത്താൽ മതി. പാപ്പനംകോടു നിന്ന് കിള്ളിപ്പാലം, തമ്പാനൂർ, സെക്രട്ടേറിയറ്റ്, പാളയം, പട്ടം, മെഡിക്കൽ കോളജ്, ഉള്ളൂർ, കാര്യവട്ടം വഴി കഴക്കൂട്ടം വരെയും ടെക്നോപാർക്ക്, ആക്കുളം, ചാക്ക വഴി ഈഞ്ചയ്ക്കൽ വരെയുമുളള 31 കിലോമീറ്റർ എലിവേറ്റഡ് പാതയാണ് തിരുവനന്തപുരത്ത് പരിഗണനയിൽ ഉള്ളത്. ഭാവിയിൽ ആറ്റിങ്ങൽ വരെയും മറുവശത്ത് നെയ്യാറ്റിൻകര വരെയും നീട്ടാനാകുന്ന അലൈൻ‍മെന്റാണിത്. 10,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി കൊച്ചി മെട്രോ മാതൃകയിൽ 60 % വായ്പയെടുത്തും 20 % സംസ്ഥാന, കേന്ദ്ര സർക്കാർ വിഹിതം ഉപയോഗിച്ചുമാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. തിരുവനന്തപുരത്തെ പദ്ധതിരേഖ അടുത്തയാഴ്ച സംസ്ഥാന സർക്കാരിന് സമർപ്പിക്കാൻ ഒരുങ്ങുന്നതിന് ഇടയിലാണ് ബജറ്റിലെ പ്രഖ്യാപനം. പദ്ധതിരേഖ മന്ത്രിസഭ അംഗീകരിച്ചാൽ ഉടൻ കേന്ദ്രാനുമതിക്ക് അയയ്ക്കും.

കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ മെഡിക്കൽ കോളജ് ഹോസ്റ്റൽ മുതൽ മീഞ്ചന്ത വരെ നീളുന്ന 14.2 കിലോമീറ്റർ പാതയാണ് പരിഗണനയിലുള്ളത്. മെഡിക്കൽ കോളജ് ഹോസ്റ്റൽ, മെഡിക്കൽ കോളജ്, ചേവായൂർ, തൊണ്ടയാട്, കോട്ടൂളി, പുതിയ ബസ് സ്റ്റാൻഡ്, കെഎസ്ആർടിസി, മാനാഞ്ചിറ, പാളയം, റെയിൽവേ സ്റ്റേഷൻ, പുഷ്പ, കല്ലായി, പന്നിയങ്കര, വട്ടക്കിണർ, മീഞ്ചന്ത എന്നിങ്ങനെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് 15 സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ ചർച്ചയിൽ ഉളളത്. കരിപ്പൂർ എയർപോർട്ട്, രാമനാട്ടുകര, വെസ്റ്റ് ഹിൽ, കോഴിക്കോട് ബീച്ച് എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള അനുബന്ധ പാതകളും പരിഗണിക്കുന്നു. മീഞ്ചന്തയിൽനിന്നു രാമനാട്ടുകര വഴി കൊണ്ടോട്ടി കടന്ന് കരിപ്പൂർ വിമാനത്താവളം വരെ നീളുന്ന പാതയാണ് ഇതിൽ വിഭാവനം ചെയ്യുന്നത്. ഇത് യാഥാർഥ്യമായാൽ മലബാർ മേഖലയിലെ പ്രവാസികൾക്കും മറ്റു യാത്രികർക്കും നഗരത്തിൽനിന്നു വിമാനത്താവളത്തിലേക്ക് വളരെ വേഗം എത്തിച്ചേരാനാകും.  കോഴിക്കോട് ലൈറ്റ് മെട്രോയ്ക്ക് ഏകദേശം 2,700 കോടി രൂപ മുതൽ 3,000 കോടി രൂപ വരെയാണ് പ്രോജക്ട് ചെലവ് കണക്കാക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പങ്കാളിത്തത്തോടെയും ബാക്കി തുക രാജ്യാന്തര ധനകാര്യ ഏജൻസികളിൽ നിന്നുള്ള വായ്പ വഴിയും കണ്ടെത്താനാണ് പദ്ധതി നടത്തിപ്പുകാരായ കെഎംആർഎൽ-ന്റെ പദ്ധതി.

X
Top