തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

ട്രാക്ടർ വിപണിയിൽ ചരിത്രനേട്ടം കുറിച്ച് മഹീന്ദ്ര; ഉത്പാദനം 70 ലക്ഷം യൂണിറ്റുകൾ പിന്നിട്ടു

ഉത്പാദനത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ലോകത്തെ ഏറ്റവും വലിയ ട്രാക്ടർ നിർമ്മാതാക്കളും മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗവുമായ മഹീന്ദ്ര ഫാം എക്യുപ്മെന്റ്. കമ്പനിയുടെ പ്ലാന്റുകളിൽ നിന്നുള്ള ആകെ ട്രാക്ടർ ഉത്പാദനം ചരിത്രത്തിലാദ്യമായി 70 ലക്ഷം യൂണിറ്റ് പിന്നിട്ടു. ആഗോളതലത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ട്രാക്ടർ നിർമ്മാതാക്കളായി മാറിയിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ്. വില്പന അളവിന്റെ കാര്യത്തിൽ നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടർ നിർമ്മാതാക്കളായ മഹീന്ദ്രയ്ക്ക് ഈ നേട്ടം കാർഷിക മേഖലയിലെ തങ്ങളുടെ ആധിപത്യം കൂടുതൽ ശക്തമാക്കാൻ സഹായിക്കും.

1963-ൽ ട്രാക്ടർ നിർമ്മാണത്തിലേക്ക് കടന്ന മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് കമ്പനി മഹീന്ദ്ര ട്രാക്ടേഴ്സ്, സ്വരാജ് ട്രാക്ടേഴ്സ്, ഗ്രോമാക്സ് (ട്രാക്സ്റ്റാർ, ഹിന്ദുസ്ഥാൻ) തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളിലായി 350-ലധികം മോഡലുകളും വകഭേദങ്ങളും വിപണിയിലെത്തിക്കുന്നുണ്ട്. ഇക്കഴിഞ്ഞ  സാമ്പത്തിക വർഷത്തിൽ മാത്രം 5.26 ലക്ഷത്തിലധികം ട്രാക്ടറുകൾ വിറ്റഴിച്ച മഹീന്ദ്രയുടെ ഏറ്റവും മികച്ച പ്രകടനത്തിന്റെ തുടർച്ചയായാണ് ഈ പുതിയ നേട്ടം. മഹീന്ദ്ര 585 യുവോ ടെക്+ വി1, മഹീന്ദ്ര നോവോ പ്രീമിയം എഡിഷൻ, സ്വരാജ് പ്രോടെക് തുടങ്ങിയ പുത്തൻ മോഡലുകളുടെ മികച്ച വിപണി മുന്നേറ്റവും ആഗോള വിപണിയിലേക്കുള്ള ബിസിനസ്സ് വിപുലീകരണവും ഇതിന് ആക്കം കൂട്ടി. 

മുംബൈ, നാഗ്പൂർ, സഹീരാബാദ്, രാജ്കോട്ട് ഉൾപ്പെടെയുള്ള ഇന്ത്യയിലെ വിവിധ അത്യാധുനിക നിർമ്മാണശാലകളും ചെന്നൈയിലെ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് കേന്ദ്രവുമാണ് കമ്പനിയുടെ ഈ വിജയത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഇന്ത്യക്ക് പുറമെ അമേരിക്ക ഉൾപ്പെടെ ലോകത്തിലെ 50-ലധികം രാജ്യങ്ങളിൽ മഹീന്ദ്രയ്ക്ക് ശക്തമായ സാന്നിധ്യമുണ്ട്. വരുന്ന സാമ്പത്തിക വർഷത്തിൽ സ്മാർട്ട് അഗ്രിക്കൾച്ചർ സൊല്യൂഷനുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് കൂടുതൽ പുത്തൻ ഫീച്ചറുകളും മോഡലുകളും വിപണിയിലെത്തിക്കാനാണ് മഹീന്ദ്ര ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

X
Top