Alt Image
ഇന്ത്യയിലേക്ക് 6 വർഷത്തിനിടയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം ◆ ഇന്ത്യയിലെ ചോളം, കരിമ്പ് ഉല്‍പാദനം പ്രതിസന്ധിയില്‍; രാജ്യത്തിന്റെ ഇ20 ലക്ഷ്യത്തിന് തിരിച്ചടിയായേക്കും ◆ ഗള്‍ഫ് സംഘര്‍ഷം: കുത്തനെ ഇടിഞ്ഞ് പഴം, പച്ചക്കറി കയറ്റുമതി ◆ ഇന്ത്യയിൽ അതിദാരിദ്ര്യം പകുതിയായി കുറഞ്ഞു; 2.6 ശതമാനത്തിലെന്ന് ലോകബാങ്ക് കണക്കുകൾ ◆ മാനേജർ പദവികളിൽ സ്ത്രീ പങ്കാളിത്തം: റാങ്കിങ്ങിൽ ഇന്ത്യ ഏറ്റവും താഴെത്തട്ടിൽ ◆

ഫെഡറൽ റിസർവ് മുൻ ചെയർമാൻ അലൻ ഗ്രീൻസ്പാൻ അന്തരിച്ചു

രണ്ടു പതിറ്റാണ്ടോളം യു.എസ്. ഫെഡറൽ റിസർവിനെ നയിച്ച പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധൻ അലൻ ഗ്രീൻസ്പാൻ 100-ാം വയസ്സിൽ അന്തരിച്ചു. പാർക്കിൻസൺസ് രോഗവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ജൂൺ 22-നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. 1987 മുതൽ 2006 വരെ യുഎസ് ഫെഡറൽ റിസർവിൻ്റെ 13-ാമത് ചെയർമാനായി പ്രവർത്തിച്ച അദ്ദേഹം നാല് അമേരിക്കൻ പ്രസിഡന്റുമാർക്ക് കീഴിൽ ഈ പദവി വഹിച്ചു. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ ദീർഘകാലമായുള്ള വളർച്ചയ്ക്ക് ചുക്കാൻ പിടിച്ച അദ്ദേഹം ഡോട്ട്-കോം ബബിൾ തകർച്ച, 2001 സെപ്റ്റംബർ 11-ൻ്റെ ആക്രമണം എന്നിവയുൾപ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളിൽ യുഎസ് സമ്പദ്‌വ്യവസ്ഥയെ സുരക്ഷിതമായി നയിച്ചു. 

അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ മികച്ച രീതിയിൽ കൈകാര്യം ചെയ്തതിലൂടെ സാമ്പത്തിക ലോകത്ത് “ദി മാസ്ട്രോ”, “വിസാർഡ്” എന്നീ പേരുകളിൽ അദ്ദേഹം അറിയപ്പെട്ടു. എന്നാൽ, വിപണിയിലെ കർശന നിയന്ത്രണങ്ങളോടുള്ള അദ്ദേഹത്തിന്റെ വിമുഖത 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായെന്ന വിമർശനവും അദ്ദേഹം നേരിട്ടു. പരമോന്നത സിവിലിയൻ ബഹുമതിയായ ‘പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം’ നൽകി യുഎസ് സർക്കാർ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

X
Top