റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

അദീബ് അഹമ്മദ് വാൾസ്ട്രീറ്റ് ജേർണൽ സിഇഒ കൗൺസിൽ അംഗം

പ്രവാസി മലയാളിയും ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ മാനേജിങ് ഡയറക്ടറുമായ അദീബ് അഹമ്മദ്, വാൾസ്ട്രീറ്റ് ജേർണൽ ലീഡർഷിപ്പ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സിഇഒ കൗൺസിലിലേക്ക് നിയമിതനായി. ജൂൺ 9, 10 തീയതികളിൽ ലണ്ടനിൽ നടന്ന സിഇഒ കൗൺസിൽ സമ്മിറ്റിലായിരുന്നു പ്രഖ്യാപനം. ആഗോള സാമ്പത്തിക സാഹചര്യം, നേതൃത്വം, നവീകരണം, സാങ്കേതികവിദ്യ, ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി വിവിധ മേഖലകളിൽ നിന്നുള്ള മുതിർന്ന വ്യവസായ നേതാക്കളെയും എക്സിക്യൂട്ടീവുകളെയും ഒരുമിച്ച് ചേർക്കുന്നതാണ് ഈ സമ്മേളനം. 

സിഇഒ കൗൺസിലിലെ അംഗമെന്ന നിലയിൽ, അദീബ് അഹമ്മദ് ബിസിനസ് ലോകത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള ചർച്ചകളിൽ പങ്കാളികളാകുന്ന ആഗോള ചീഫ് എക്സിക്യൂട്ടീവുമാരുടെയും ബിസിനസ് നേതാക്കളുടെയും ശൃംഖലയുടെ ഭാഗമാകും. വിവിധ സമ്മിറ്റുകൾ, ഫോറങ്ങൾ, നേതൃത്വ സംവാദങ്ങൾ എന്നിവയിലൂടെ  കൗൺസിൽ അംഗങ്ങൾ സാമ്പത്തിക വളർച്ച, സാങ്കേതിക പരിവർത്തനം, കോർപ്പറേറ്റ് നേതൃത്വം തുടങ്ങിയ വിഷയങ്ങളിൽ തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവക്കും.

നിലവിൽ ഫിക്കി അറബ് കൗൺസിലിന്റെ ചെയർമാൻ കൂടിയാണ്  അദീബ് അഹമ്മദ്.

X
Top