ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ദേശീയ ഏകജാലക സംവിധാനത്തിന്റെ ഭാഗമാകാന്‍ കേരളം

ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മാര്‍ച്ചോടെ ദേശീയ ഏകജാലക സംവിധാനത്തിന് കീഴിലാകും. ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് സെപ്റ്റംബര്‍ 6 ന് അറിയിച്ചതാണ് ഇക്കാര്യം. ബിസിനസ് ആരംഭിക്കുന്നതിനുള്ള എല്ലാ കേന്ദ്രസംസ്ഥാന അനുമതികളും ലഭ്യമാക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് ദേശീയ ഏകജാലക സംവിധാനം.

ഗോവ ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഹിമാചല്‍ പ്രദേശ്, ഒഡീഷ, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, നാഗാലാന്‍ഡ്, കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീര്‍ എന്നിവയുള്‍പ്പെടെ 15 സംസ്ഥാനങ്ങള്‍ നിലവില്‍ പ്ലാറ്റ്‌ഫോമില്‍ ചേര്‍ന്നിട്ടുണ്ട്. ഹരിയാന, ജാര്‍ഖണ്ഡ്, അരുണാചല്‍ പ്രദേശ്, ത്രിപുര, കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവ ഈ മാസവും രാജസ്ഥാന്‍, സിക്കിം, കേന്ദ്രഭരണ പ്രദേശങ്ങളായ ചണ്ഡീഗഡ്, ദാദര്‍ & നഗര്‍ ഹവേലി, ദാമന്‍ & ദിയു എന്നിവ ഡിസംബറിലും കേരളം, പശ്ചിമ ബംഗാള്‍, അസം, ഛത്തീസ്ഗഡ്, മണിപ്പൂര്‍, മേഘാലയ, കേന്ദ്രഭരണ പ്രദേശങ്ങളായ ഡല്‍ഹി, ലഡാക്ക്, ലക്ഷദ്വീപ് എന്നിവ 2023 മാര്‍ച്ചോടെയും പ്ലാറ്റ്‌ഫോമിന്റെ ഭാഗമാകും.

24 കേന്ദ്ര വകുപ്പുകളില്‍ നിന്നുള്ള 180 കേന്ദ്ര അനുമതികളാണ് പ്ലാറ്റ്‌ഫോം ലഭ്യമാക്കുന്നത്. ഇത് 32 വകുപ്പുകളില്‍ നിന്നുള്ള 368 അംഗീകാരങ്ങളാക്കാനാണ് ശ്രമം. 2021 സെപ്റ്റംബറില്‍ ആദ്യ രജിസ്‌ട്രേഷന്‍ ആരംഭിച്ച് ഇതിനോടകം 30,000 അപേക്ഷകള്‍ സ്വീകരിക്കാന്‍ സംവിധാനത്തിനായി.

13,764 പേര്‍ക്ക് അനുമതികള്‍ ലഭ്യമാക്കി.

X
Top