ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

സ്വർണ വായ്പയിൽ മുന്നേറ്റവുമായി കേരള ബാങ്കുകൾ; അനുകൂലമായത് ആർബിഐയുടെ പുതിയ സ്വർണ വായ്പ നിയമങ്ങൾ

കേരളത്തിൽ സ്വർണ വായ്പാരംഗം പുതിയ ഉയരങ്ങളിലേക്ക്. 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കേരളം ആസ്ഥാനമായുള്ള പ്രമുഖ ബാങ്കുകളെല്ലാം സ്വർണപ്പണയ വായ്പകളിൽ മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയത്. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ കടുത്ത മത്സരത്തിനിടയിലും കുറഞ്ഞ പലിശനിരക്കും മെച്ചപ്പെട്ട സേവനങ്ങളും മുൻനിർത്തി ബാങ്കുകളിലേക്ക് കൂടുതൽ ഉപഭോക്താക്കൾ ആകർഷിക്കപ്പെടുന്നു എന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. കേരളത്തിലെ ബാങ്കുകളിൽ ഈ പാദത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് ധനലക്ഷ്മി ബാങ്കാണ്. മുൻവർഷത്തെ സമാന പാദവുമായി താരതമ്യം ചെയ്യുമ്പോൾ ബാങ്കിന്റെ സ്വർണപ്പണയ വായ്പകളിൽ 75.91% ത്തിന്റെ വൻ വർദ്ധനവാണ് ഉണ്ടായത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4,039 കോടി രൂപയായിരുന്ന സ്വർണ വായ്പാ മൂല്യം ഇക്കഴിഞ്ഞ പാദത്തിൽ 7,105 കോടി രൂപയായി ഉയർന്നു. തൊട്ടുമുമ്പത്തെ ജനുവരി-മാർച്ച് പാദത്തിൽ ഇത് 6,512 കോടി രൂപയായിരുന്നു.

സൗത്ത് ഇന്ത്യൻ ബാങ്ക്, സിഎസ്ബി ബാങ്ക്, ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എന്നിവയും സ്വർണ വായ്പയിൽ മികച്ച നേട്ടം കൊയ്തു. സഹകരണ ബാങ്കിങ് മേഖലയിലെ മുൻനിരക്കാരായ കേരള ബാങ്കും സ്വർണപ്പണയ വിപണിയിൽ കുതിപ്പിലാണ്. പ്രത്യേക കാമ്പെയ്‌നുകളിലൂടെ സ്വർണ വായ്പ വിപണി പിടിച്ചടക്കാനുള്ള ബാങ്കിന്റെ ശ്രമം വൻ വിജയമായി. കേരള ബാങ്കിന്റെ ആകെ സ്വർണപ്പണയ വായ്പ 10,000 കോടി രൂപ കവിഞ്ഞു. ഇതോടെ സ്വർണ വായ്പകളുടെ കാര്യത്തിൽ സംസ്ഥാനത്തെ ബാങ്കുകളിൽ നാലാം സ്ഥാനം കൈവരിക്കാൻ കേരള ബാങ്കിന് സാധിച്ചു. ബാങ്ക് നടപ്പിലാക്കിയ ‘100 ഗോൾഡൻ ഡേയ്സ്’ കാമ്പെയ്‌ൻ വഴി മാത്രം സ്വർണപ്പണയ വായ്പകളിൽ 2,701 കോടി രൂപയുടെ അധിക വർദ്ധനവാണ് ഉണ്ടായത്. നിലവിൽ 1.25 ലക്ഷം കോടി രൂപയാണ് കേരള ബാങ്കിന്റെ ആകെ ബിസിനസ്.

2026 ഏപ്രിൽ 1 മുതൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പിലാക്കിയ പുതിയ സ്വർണ വായ്പ നിയമങ്ങളും ബാങ്കുകൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചു. പുതിയ നിയമപ്രകാരം 2.5 ലക്ഷം രൂപ വരെയുള്ള ചെറിയ വായ്പകൾക്ക് സ്വർണ മൂല്യത്തിന്റെ 85% വരെ വായ്പ ലഭിക്കും. 2.5 ലക്ഷം മുതൽ 5 ലക്ഷം വരെ 80 ശതമാനവും അതിനു മുകളിൽ 75 ശതമാനവുമായിരിക്കും പരിധി. പലിശ മാത്രം അടച്ച് പണയം പുതുക്കുന്ന രീതി അവസാനിപ്പിച്ചു. മുതലും പലിശയും 12 മാസത്തിനകം പൂർണ്ണമായി തിരിച്ചടയ്ക്കണം. വായ്പ പൂർണ്ണമായി അടച്ചുതീർത്താൽ 7 പ്രവൃത്തിദിവസത്തിനകം സ്വർണം തിരികെ നൽകണം. വൈകിയാൽ പ്രതിദിനം 5,000 രൂപ വീതം ബാങ്ക് ഉപഭോക്താവിന് പിഴ നൽകേണ്ടിവരും. ഈ മാറ്റങ്ങൾ സ്വർണ വായ്പാരംഗത്ത് കൂടുതൽ സുതാര്യത ഉറപ്പാക്കിയതോടെ, ഉപഭോക്താക്കൾ വർധിക്കുകയാണുണ്ടായത്.

X
Top