വിമാന ഇന്ധനവിലയിൽ 5.46 ശതമാനം വർധന; ആകാശയാത്രയ്ക്ക് ചെലവ് കൂടുംനാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം; കരുത്തായി യുഎഇയും ഒമാനും ഓസ്ട്രേലിയയുംചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾനിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

കുറഞ്ഞ ലഗേജുള്ള എക്കോണമി ക്ലാസ് യാത്രക്കാർക്ക് നിരക്കിൽ ഇളവുമായി ‘ഇൻഡിഗോ ലൈറ്റ് ഫെയർ’

ചെക്ക്-ഇൻ ലഗേജില്ലാതെ, ക്യാബിൻ ബാഗേജ് മാത്രമായി യാത്ര ചെയ്യുന്ന എക്കണോമി ക്ലാസ് യാത്രക്കാർക്കായി ഇൻഡിഗോ ‘ഇൻഡിഗോ ലൈറ്റ്’ എന്ന പേരിൽ പുതിയ നിരക്ക് പ്രഖ്യാപിച്ചു. ജൂലൈ 15 മുതലുള്ള ആഭ്യന്തര, അന്തർദേശീയ യാത്രകൾക്ക് ഈ ആനുകൂല്യം ലഭ്യമാകും. ഉപയോഗിക്കുന്ന സേവനങ്ങൾക്ക് മാത്രം പണം ഈടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ നിരക്ക് അവതരിപ്പിച്ചിരിക്കുന്നത്. ചെക്ക്-ഇൻ ബാഗേജ് ആവശ്യമില്ലാത്ത യാത്രക്കാർക്ക് ഈ ആനുകൂല്യം ഏറെ പ്രയോജനപ്പെടും. 

ജൂലൈ 1 മുതൽ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, കസ്റ്റമർ കെയർ സെന്റർ എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് ഇൻഡിഗോ അറിയിച്ചു. ജൂലൈ 15 മുതലുള്ള യാത്രകൾക്കാണ് പുതിയ നിരക്ക് ബാധകമാകുക. ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിലെ നേരിട്ടുള്ള സർവീസുകൾക്ക് ഈ ഓഫർ ലഭ്യമാകും. വൺ-വേ, റൗണ്ട് ട്രിപ്പ്, മൾട്ടിസിറ്റി യാത്രകൾക്കും ഇത് ബാധകമാകും. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ‘ഇൻഡിഗോ ലൈറ്റ്’ നിരക്കിൽ ടിക്കറ്റ് എടുക്കാവുന്നതാണ്.

അതേസമയം സാധാരണ ടിക്കറ്റ് നിരക്കുകകളെ അപേക്ഷിച്ച് ‘ഇൻഡിഗോ ലൈറ്റ് ഫെയർ’ തുകയിൽ വൻതോതിലുള്ള വ്യത്യാസം ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ.

X
Top