ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

ജെഎസ്‌ഡബ്ല്യു ഇന്‍ഫ്ര 20% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

ജെഎസ്‌ഡബ്ല്യു ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഇന്നലെ 20 ശതമാനം പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു. 119 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഓഹരി ഇന്നലെ 143 രൂപയിലാണ്‌ വ്യാപാരം തുടങ്ങിയത്‌.

വ്യാപാരത്തിനിടെ ഓഹരി വില 157.30 രൂപ വരെ ഉയര്‍ന്നു. ജെഎസ്‌ഡബ്ല്യു ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഐപിഒ വഴി 2800 കോടി രൂപയാണ്‌ സമാഹരിച്ചത്‌. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടന്നത്‌.

നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണമാണ്‌ ഐപിഒക്ക്‌ ലഭിച്ചത്‌. 37 മടങ്ങാണ്‌ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌. തുറമുഖവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ മേഖലയിലെ പ്രമുഖ കമ്പനിയാണ്‌ ജെ എസ്‌ ഡബ്ല്യു ഇന്‍ഫ്രാസ്‌ട്രക്‌ചര്‍.

ചരക്കുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വലിയ തുറമുഖ ഓപ്പറേറ്ററാണ്‌ ജെ എസ്‌ ഡബ്ല്യു ഇന്‍ഫ്രാസ്‌ട്രക്‌ചര്‍.

ഐപിഒ വഴി സമാഹരിച്ച തുക കമ്പനി കടം തിരിച്ചടയ്‌ക്കുന്നതിനും ജെ എസ്‌ ഡബ്ല്യു ജയ്‌ഗഡ്‌ പോര്‍ട്ട്‌ ലിമിറ്റഡിന്റെയും ജെ എസ്‌ ഡബ്ല്യു മാംഗ്ലൂര്‍ കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെയും മൂലധന ചെലവിനായും മറ്റ്‌ പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

കഴിഞ്ഞ മൂന്ന്‌ സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടെ കമ്പനി 41.15 ശതമാനം പ്രതിവര്‍ഷ വരുമാന വളര്‍ച്ച കൈവരിച്ചു. 2020-21ല്‍ 1678.26 കോടി രൂപയായിരുന്ന വരുമാനം 2022-23ല്‍ 3372.85 കോടി രൂപയായി വളര്‍ന്നു.

ഇക്കാലയളവില്‍ കമ്പനിയുടെ ലാഭം മെച്ചപ്പെട്ടു. 2020-21ല്‍ 291.38 കോടി രൂപയായിരുന്ന ലാഭം 2022-23ല്‍ 739.83 കോടി രൂപയായി ഉയര്‍ന്നു. 2020-21ല്‍ വരുമാനത്തിന്റെ 13.79 ശതമാനമായിരുന്ന ലാഭം 2022-23ല്‍ 21.93 ശതമാനമായി.

നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 878 കോടി രൂപയാണ്‌. ലാഭം 322 കോടി രൂപയും.

X
Top