പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

ഐടി ഓഹരികളുടെ മൂല്യം 2008ലെ നിലവാരത്തില്‍

മുംബൈ: 2008ലെ സബ്‌പ്രൈം പ്രതിസന്ധി കാലത്തെ നിലവാരത്തിലേക്ക്‌ ഐടി ഓഹരികളുടെ മൂല്യം ഇടിഞ്ഞു. തുടര്‍ച്ചയായ ഇടിവിനെ തുടര്‍ന്നാണ്‌ ഐടി ഓഹരികളില്‍ മൂല്യചോര്‍ച്ചയുണ്ടായത്‌.

ടിസിഎസ്‌, ഇന്‍ഫോസിസ്‌, എച്ച്‌സിഎല്‍ ടെക്‌നോളജീസ്‌, വിപ്രോ എന്നീ ഐടി ഓഹരികളുടെ വിലയും പ്രതി ഓഹരി വരുമാനവും തമ്മിലുള്ള അനുപാതം (പ്രൈസ്‌ ടു ഏര്‍ണിംഗ്‌ റേഷ്യോ അഥവാ പി/ഇ) 15നും 18നും ഇടയിലാണ്‌.

നാല്‌ വര്‍ഷം മുമ്പത്തെ മൂല്യത്തിന്റെ പകുതിയാണ്‌ ഇപ്പോള്‍ ഐടി ഓഹരികള്‍ക്കുള്ളത്‌. 2026ല്‍ ഈ ഓഹരികള്‍ 30 ശതമാനത്തോളം ഇടിവാണ്‌ നേരിട്ടത്‌.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ (എഐ) ടൂളുകള്‍ ഐടി കമ്പനികളുടെ ബിസിനസിന്‌ ഭീഷണിയാകുമെന്ന ആശങ്കയാണ്‌ ഓഹരികളുടെ ഇടിവിന്‌ വഴിവെച്ചത്‌. കഴിഞ്ഞ ഒരു മാസത്തിനിടെ നിഫ്‌റ്റി ഐടി സൂചിക 10.75 ശതമാനം ഇടിഞ്ഞു.

കോഡിംഗ്‌, ടെസ്റ്റിംഗ്‌, ഡിബഗ്ഗിംഗ്‌ തുടങ്ങിയവ ചെയ്യുന്നതിനുള്ള എഐയുടെ കാര്യക്ഷമത വര്‍ധിച്ചത്‌ ഐടി കമ്പനികളുടെ വരുമാനക്ഷമതയെ പ്രതികൂലമായി ബാധിക്കാവുന്നതാണ്‌. 52 ആഴ്‌ചത്തെ താഴ്‌ന്ന വിലയോട്‌ അടുത്തായാണ്‌ പല ഐടി ഓഹരികളും ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്‌.

X
Top