പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

ബിഎസ്‌ഇ നിഫ്‌റ്റിയിലേക്ക്‌; വിപ്രോ പുറത്താകും

മുംബൈ: 50 ഓഹരികള്‍ ഉള്‍പ്പെട്ട നിഫ്‌റ്റി 50 സൂചികയില്‍ വിപ്രോയ്‌ക്ക്‌ പകരം ബിഎസ്‌ഇ ഇടംപിടിക്കും. സെപ്‌റ്റംബറില്‍ സൂചിക അഴിച്ചുപണിയുമ്പോഴാണ്‌ ഈ മാറ്റം നിലവില്‍ വരുന്നത്‌.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബിഎസ്‌ഇയുടെ ഓഹരി വില 63 ശതമാനമാണ്‌ ഉയര്‍ന്നത്‌. ഇതിനെ തുടര്‍ന്ന്‌ ബിഎസ്‌ഇയുടെ വിപണിമൂല്യത്തിലുണ്ടായ ഗണ്യമായ വര്‍ധന നിഫ്‌റ്റി സൂചികയിലേക്കുള്ള പ്രവേശനത്തിന്‌ വഴിയൊരുക്കി.

അതേ സമയം വിപ്രോയുടെ ഓഹരി വില കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 25 ശതമാനം ഇടിഞ്ഞു. ഐടി ഓഹരികളിലുണ്ടായ കനത്ത വില്‍പ്പന സമ്മര്‍ദമാണ്‌ വിപ്രോയെ ബാധിച്ചത്‌. 52 ആഴ്‌ചത്തെ താഴ്‌ന്ന വിലയോട്‌ അടുത്തായാണ്‌ വിപ്രോ ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്‌.

നിഫ്‌റ്റി 100 സൂചികയില്‍ ബിഎസ്‌ഇ, ഹിറ്റാച്ചി എനര്‍ജി ഇന്ത്യ, പോളികാബ്‌ ഇന്ത്യ, വൊഡാഫോണ്‍ ഇന്ത്യ, ഭാരത്‌ ഹെവി ഇലക്‌ട്രിക്കല്‍സ്‌ (ബിഎച്ച്‌ഇഎല്‍) എന്നീ ഓഹരികള്‍ ഇടം പിടിക്കും.

പകരം മാക്രോ ടെക്‌ ഡെവലപ്പേഴ്‌സ്‌, ശ്രീ സിമന്റ്‌, ഇന്ത്യന്‍ ഹോട്ടല്‍സ്‌, ആര്‍ഇസി, സൈഡസ്‌ ലൈഫ്‌ സയന്‍സസ്‌ എന്നിവ നിഫ്‌റ്റി 100 സൂചികയില്‍ നിന്ന്‌ പുറത്താകും.

X
Top