ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

നിർമിതബുദ്ധിയിൽ കൈകോർത്ത് ഇന്ത്യയും സ്വീഡനും

ഗോതൻബർഗ്‌ (സ്വീഡൻ): അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയും സ്വീഡനും തമ്മിലുള്ള വ്യാപാരം ഇരട്ടിയാക്കുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വീഡിഷ്‌ പ്രധാനമന്ത്രി ഉൽഫ്‌ ക്രിസ്‌റ്റേഴ്‌സണും.
2026 മുതൽ 2030 വരെയുള്ള കാലഘട്ടത്തിൽ വിവിധ മേഖലകളിൽ സഹകരണം ഉറപ്പാക്കും.

നിർമിതബുദ്ധി, അപൂർവ ധാതുക്കൾ, വ്യാപാരം തുടങ്ങിയ മേഖലകളിൽ സഹകരണം ഉറപ്പാക്കാൻ ധാരണയായി.

ക്വാണ്ടം കംപ്യൂട്ടിങ്, 6ജി, അപൂർവ ധാതുക്കൾ, ഹരിത ഉ‍ൗർജം, സ്‌മാർട്ട്‌ ഗ്രിഡ്‌ സാങ്കേതിക വിദ്യ എന്നിവയിൽ പങ്കാളിത്തം ഉറപ്പാക്കാനായി ഇന്ത്യ– സ്വീഡൻ ജോയിന്റ്‌ ഇന്നോവേഷൻ പാർടണർഷിപ്‌ 2.0 പദ്ധതി ആരംഭിച്ചു.

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പുവച്ച വ്യാപാര കരാറും ഉടനടി നടപ്പാക്കണമെന്നും ധാരണയായി. മോദിയ‍്ക്ക് സ്വീഡനിലെ പരമോന്നത ബഹുമതിയായ ‘റോയൽ ഓർഡർ ഓഫ്‌ ദി പോളാർ സ്റ്റാർ’ സമ്മാനിച്ചു.

X
Top