ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകിയ ഇളവ് നീട്ടി ട്രംപ് സർക്കാർ

ന്യൂഡൽഹി: റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങുന്നതു തുടരുമെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. യുഎസുമായുള്ള വ്യാപാരക്കരാറിന്റെ പേരിലുള്ള നിയന്ത്രണങ്ങൾ റഷ്യൻ എണ്ണ വാങ്ങുന്നതിന് തടസ്സമാകുമോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.

അതേസമയം, ഹോർമുസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകിയ ഇളവ് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് 30 ദിവസത്തേക്ക് കൂടി നീട്ടി. നിലവിലെ ഇളവിന്റെ കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു.

വിലക്ക് പ്രശ്നമല്ല
റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് യുഎസ് ഏർപ്പെടുത്തിയിരുന്ന വിലക്ക് പശ്ചിമേഷ്യൻ സംഘർഷത്തിന്റെ സാഹചര്യത്തിലായിരുന്നു ഇളവു ചെയ്തിരുന്നത്. ഇതിന്റെ കാലാവധിയാണ് ഇക്കഴിഞ്ഞ 16ന് അവസാനിച്ചത്.

ഇളവിന്റെ കാലാവധി അവസാനിച്ചതിനാൽ ഇനിയും റഷ്യൻ എണ്ണ വാങ്ങുന്നതു തുടരുമോ എന്ന ചോദ്യം പെട്രോളിയം മന്ത്രാലയത്തിനുനേരെ ഉയർന്നത്.

യുഎസുമായുള്ള വ്യാപാരക്കരാർ നിലവിൽ വരുന്നതിനു മുൻപും ശേഷവും ഇന്ത്യ റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നുണ്ടെന്നും അത് തുടരുമെന്നും മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശർമ പറഞ്ഞു. രാജ്യത്ത് ക്രൂഡോയിൽ ലഭ്യതയ്ക്കു കുറവു വന്നിട്ടില്ലെന്നും പ്രതിസന്ധിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

വളം വില കൂട്ടില്ലെന്ന് കേന്ദ്രം
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ രാസവളത്തിന് ആഗോളതലത്തിൽ വൻ വില വർധനവുണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയിലെ കർഷകരെ ബാധിക്കില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

ആഭ്യന്തര ഉൽപാദനത്തിൽ നേരിയ കുറവു മാത്രമാണു സംഭവിച്ചത്. അതേസമയം ഇറക്കുമതി കൂട്ടി വളം ലഭ്യത ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ട്. ട്രിപ്പിൾ സൾഫർ ഫോസ്ഫേറ്റ് (ടിഎസ്പി), അമോണിയം സൾഫേറ്റ് എന്നിവയ്ക്കായി ആഗോള ടെൻഡർ വിളിച്ചിട്ടുണ്ടെന്നും വളം മന്ത്രാലയം അഡി. സെക്രട്ടറി അപർണ ശർമ പറഞ്ഞു.

യൂറിയയുടെ വില ആഗോള വിപണിയിൽ ചാക്കിന് (45 കിലോ) 4000 രൂപ കടന്നിട്ടും സബ്സിഡി നൽകി 266.5 രൂപയ്ക്ക് കർഷകർക്ക് ലഭ്യമാക്കുന്നുണ്ട്. പശ്ചിമേഷ്യ‍ൻ സംഘർഷത്തെ തുടർന്ന് യൂറിയ ഉൾപ്പെടെ വളങ്ങളും വളം നിർമാണത്തിന് ആവശ്യമായ രാസവസ്തുക്കളും ഹോർമുസ് കടലിടുക്ക് വഴി കൊണ്ടുവരാൻ കഴിയുന്നില്ല. ഇതേത്തുടർന്നാണ് ആഗോള തലത്തിൽ രാസവളത്തിന്റെ വില കുത്തനെ കൂടിയത്.

ഇറക്കുമതി ചെയ്യുന്നത് കൂടിയ വിലയ്ക്കാണെങ്കിലും ചില്ലറ വിൽപന വിലയിൽ ഒരു രൂപയുടെ പോലും വർധനവുണ്ടാകില്ലെന്നും വളം മന്ത്രാലയം വ്യക്തമാക്കി.

X
Top