രാജ്യത്ത് വാണിജ്യ സിലിണ്ടർ വില കൂട്ടിസമ്പദ്ഘടനയുടെ വളർച്ചയിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; സ്വർണം വാങ്ങുന്നത് നിയന്ത്രിക്കണമെന്നും വിവാഹം വിദേശത്ത് നടത്തരുതെന്നും ആഹ്വാനംഇന്ത്യയിലേക്കുള്ള പഴം, പച്ചക്കറി ഇറക്കുമതിയിൽ വൻ വർധന; അമേരിക്ക മുന്നിൽ, ചൈനയുടെ വിഹിതം കുറഞ്ഞുകേന്ദ്ര ബജറ്റ് 2027-28: തയ്യാറെടുപ്പുകള്‍ ഒക്ടോബര്‍ 12ന് ആരംഭിക്കുമെന്ന് ധനമന്ത്രാലയംബ്യൂട്ടി&പേഴ്സണൽ കെയർ വിപണി 42 ബില്യൺ ഡോളറിലേക്ക്

1.68 ലക്ഷം കോടി രൂപയുടെ സംയോജിത വായ്പാ വിതരണവുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്

കൊച്ചി: 139 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ (മുത്തൂറ്റ് ബ്ലൂ) പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് (എംഎഫ്എല്‍), ഉപകമ്പനികളായ മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് (എംഎംഎല്‍), മുത്തൂറ്റ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (എംഎച്ച്എഫ്എല്‍) എന്നിവയുടെ 2025-26 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ സംയോജിത സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു.

കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തി 73,448.82 കോടി രൂപയും, സംയോജിത അറ്റാദായം 1,847.62 കോടി രൂപയും രേഖപ്പെടുത്തി. ഇക്കാലയളവിലെ സംയോജിത വരുമാനം 11,227.80 കോടി രൂപയാണ്.

മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍റെ മാത്രം പ്രകടനവും മികച്ചതായി തുടര്‍ന്നു. 2026 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനി തനിച്ച് കൈകാര്യം ചെയ്യുന്ന ആസ്തി 56,185.10 കോടി രൂപയും, അറ്റാദായം 1,640.21 കോടി രൂപയും രേഖപ്പെടുത്തി. ഇക്കാലയളവിലെ വരുമാനം 8,364.28 കോടി രൂപയാണ്.

2025-26 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് ശക്തമായ മുന്നേറ്റം തുടര്‍ന്നു. ഇക്കാലയളവില്‍ കമ്പനിയുടെ സംയോജിത അറ്റാദായം 664.03 കോടി രൂപയും, വരുമാനം 3,355.97 രൂപയും രേഖപ്പെടുത്തി.

കഴിഞ്ഞ വര്‍ഷത്തെ കാലയളവിനെ അപേക്ഷിച്ച് വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 31.91 ശതമാനവും, അറ്റാദായം 203.89 ശതമാനവും വര്‍ധിച്ചു.

കമ്പനിയുടെ മാത്രം പ്രകടനത്തില്‍ ശക്തമായ ആസ്തി ഗുണനിലവാരവും ലാഭക്ഷമതാ അനുപാതങ്ങളും രേഖപ്പെടുത്തി. ഇക്കാലയളവില്‍ മൊത്തം നിഷ്ക്രിയ ആസ്തി 1.03 ശതമാനവും, അറ്റ നിഷ്ക്രിയ ആസ്തി 0.57 ശതമാനവുമായിരുന്നു. ആസ്തിയിന്മേലുള്ള ആദായം 121 ബേസിസ് പോയിന്‍റ് വര്‍ദ്ധനവോടെ 4.16 ശതമാനത്തിലെത്തി.

2025-26 സാമ്പത്തിക വര്‍ഷത്തിലെ മികച്ച പ്രകടനം രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്കും കുടുംബങ്ങള്‍ക്കും തങ്ങളിലുള്ള ആഴമേറിയ വിശ്വാസത്തിന്‍റെയും, അവര്‍ക്ക് ദിവസേന സേവനം നല്‍കുന്ന മുത്തൂറ്റിലെ ജീവനക്കാരുടെ പ്രതിബദ്ധതയുടെയും തെളിവാണ്.

ഈ വളര്‍ച്ചക്കപ്പുറം സാധാരണക്കാരുടെ സാമ്പത്തിക അഭിലാഷങ്ങള്‍ക്കും ക്ഷേമത്തിനും പിന്തുണ നല്‍കുക എന്ന വലിയൊരു ലക്ഷ്യം കൂടിയുമുണ്ടെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു.

2026 സാമ്പത്തിക വര്‍ഷത്തില്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പും അനുബന്ധ കമ്പനികളും ചേര്‍ന്ന് 1.68 ലക്ഷം കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു. ഇതിലൂടെ രാജ്യത്തുടനീളമുള്ള ഒരു കോടിയിലധികം കുടുംബങ്ങളുടെ വിശ്വസ്ത ധനകാര്യ പങ്കാളിയാകാന്‍ കമ്പനിക്ക് സാധിച്ചു.

ഉപഭോക്താക്കള്‍ക്ക് തങ്ങളിലുള്ള വിശ്വാസവും ജീവനക്കാരുടെ അര്‍പ്പണബോധവുമാണ് ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്.

സ്വര്‍ണ്ണ വായ്പകള്‍ ബിസിനസിന് ശക്തമായ അടിത്തറയായി തുടരുമ്പോഴും എംഎസ്എംഇ വായ്പകള്‍, ഡിജിറ്റല്‍ വായ്പാ സേവനങ്ങള്‍, നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ്-സുരക്ഷാ പദ്ധതികള്‍ എന്നിവയിലേക്കും സാന്നിധ്യം സ്ഥിരതയോടെ വിപുലീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു.

X
Top