Alt Image
മാനേജർ പദവികളിൽ സ്ത്രീ പങ്കാളിത്തം: റാങ്കിങ്ങിൽ ഇന്ത്യ ഏറ്റവും താഴെത്തട്ടിൽ ◆ എഥനോൾ ഉൽപാദനത്തിൽ കടുപ്പിച്ചു കേന്ദ്രം; പഞ്ചസാരക്കു പിന്നാലെ അരിക്കും നിയന്ത്രണം ◆ പഞ്ചസാര വില കുതിക്കുന്നു ◆ വിദേശ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായി കൊച്ചി ◆ തൃശൂരിൽ വരുന്നത് ‘സിയാൽ’ മാതൃകയിലുള്ള സ്വർണാഭരണ പാർക്ക്; പ്രവാസിക്കും ഓഹരിയെടുക്കാം, 25,000 പേർക്ക് തൊഴിൽ ◆

രാജ്യത്ത് ഇന്ധനവില വീണ്ടും വർ‌ധിപ്പിച്ചു; നാലുദിവസത്തിനിടെ വിലകൂട്ടിയത് രണ്ടാംതവണ

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ – ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോളിനു ലീറ്ററിനു 86 പൈസയും ഡീസലിനു ലീറ്ററിനു 83 പൈസയുമാണ് കൂട്ടിയത്. നാലുദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഇന്ധനവില മൂന്നു രൂപ വർധിപ്പിച്ചിരുന്നു.

പുതിയ വർധനവോടെ ന്യൂഡൽഹിയിൽ പെട്രോൾ വില ലീറ്ററിന് 97.77 രൂപയായും ഡീസൽ വില 90.67 രൂപയായും ഉയർന്നു. കൊച്ചിയിൽ പെട്രോളിനു 109.73 രൂപയും ഡീസലിനു 98.63 രൂപയുമാണ് പുതിയ നിരക്ക്.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ആഗോളതലത്തിൽ ഊർജ പ്രതിസന്ധി രൂക്ഷമാവുകയും, പ്രധാന സമുദ്ര വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തേണ്ടി വരികയും ചെയ്ത പശ്ചാത്തലത്തിലാണ് വിലവർധനവ്.

X
Top