ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

കേരളത്തിലുടനീളം ആവശ്യത്തിന് ഇന്ധനലഭ്യത ഉറപ്പാക്കിയതായി പൊതുമേഖലാ എണ്ണക്കമ്പനികൾ

കൊച്ചി: കേരളത്തിലുടനീളം എല്ലാ ഇന്ധന പമ്പുകളിലും ആവശ്യത്തിന് പെട്രോളിന്റെയും ഡീസലിന്റെയും ശേഖരം ലഭ്യമാണെന്ന് പൊതുമേഖലാ എണ്ണ വിപണന കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നിവ പൊതുജനങ്ങൾക്ക് ഉറപ്പുനൽകി.

ടെർമിനലുകളും ഡിപ്പോകളും മുതൽ ചില്ലറ വില്പന കേന്ദ്രങ്ങള്‍ വരെ സംസ്ഥാനത്തെ മുഴുവൻ ഇന്ധന വിതരണ ശൃംഖലയും യാതൊരു തടസ്സവുമില്ലാതെ സാധാരണ നിലയില്‍ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് കേരളത്തിലെ എണ്ണ വ്യവസായ മേഖല സംസ്ഥാനതല കോര്‍ഡിനേറ്റര്‍ ശ്രീമതി ഗീതിക മെഹ്റ പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി.

സംസ്ഥാനത്തുടനീളം ഇന്ധന വിതരണം നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ആവശ്യാനുസരണം എണ്ണശേഖരം എത്തിക്കുന്ന പ്രവർത്തനങ്ങൾ സുഗമമായി പുരോഗമിക്കുകയാണെന്നും അവർ അറിയിച്ചു.

പൊതുമേഖലാ എണ്ണക്കമ്പനികളുടെ എല്ലാ പമ്പുകളും സാധാരണ നിലയിലാണ് പ്രവർത്തിക്കുന്നതെന്നും കേരളത്തിലെ ഉപഭോക്താക്കളുടെ ഇന്ധന ആവശ്യങ്ങൾ നിറവേറ്റാൻ അവ പൂർണസജ്ജമാണെന്നും അവർ കൂട്ടിച്ചേർത്തു.

ആശങ്ക മൂലം അനാവശ്യമായി ഇന്ധനം വാങ്ങിക്കൂട്ടുകയോ അധികമായി ശേഖരിക്കുകയോ ചെയ്യരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കേരളത്തിലെ ജനങ്ങൾക്ക് തടസ്സമില്ലാതെ ഇന്ധന വിതരണം ഉറപ്പാക്കാൻ എണ്ണക്കമ്പനികൾ പൂർണസജ്ജരാണെന്നും അതിനായി പ്രതിജ്ഞാബദ്ധരാണെന്നും പ്രസ്താവനയിൽ പറയുന്നു.

മേഖലയിലുടനീളം തടസ്സമില്ലാത്ത ഇന്ധനലഭ്യത ഉറപ്പാക്കുന്നതിന് ലോജിസ്റ്റിക്സ്, എണ്ണശേഖര നീക്കങ്ങൾ, ചില്ലറ വില്പന പ്രവർത്തനങ്ങൾ എന്നിവ എണ്ണ വ്യവസായ മേഖല സൂക്ഷ്മമായി ഏകോപിപ്പിച്ചു വരികയാണ്. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും സാധാരണ നിലയില്‍ ഇന്ധന ഉപഭോഗം തുടരാമെന്നും അധികൃതർ അറിയിച്ചു.

X
Top