പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

ബിഎസ്ഇ ഓഹരി നിക്ഷേപകന് നൽകിയത് മിന്നും നേട്ടം

2020ൽ വെറും 9300 രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്ന് 1.05 കോടി രൂപയുടെ സമ്പത്ത് കൈവശം ഉണ്ടാകുമായിരുന്നു. ഇന്ത്യയിലെ പ്രധാന സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇ ലിമിറ്റഡിന്റെ ഓഹരികളാണ് നിക്ഷേപകന് ചുരുങ്ങിയ കാലം കൊണ്ട് മിന്നും നേട്ടം നൽകിയത്. 2020 മാർച്ചിൽ ഓഹരി വില 31 രൂപ വരെ താണിരുന്നു. അന്ന് 300 ഓഹരികൾ വാങ്ങാൻ വേണ്ടിയിരുന്നത് 9300 രൂപ.

ഇതിനകം രണ്ടു തവണ ബിഎസ്ഇ ബോണസ് നൽകി. 2022 മാർച്ചിൽ 2:1 അനുപാതത്തിലെ ആദ്യ ബോണസ് കഴിഞ്ഞപ്പോൾ ഓഹരികളുടെ എണ്ണം 300ൽ നിന്ന് 900 ആയി. 2025 മേയിൽ വീണ്ടും അതേ അനുപാതത്തിൽ നൽകിയ ബോണസ് കൂടിയായപ്പോൾ നിക്ഷേപകന്റെ കൈവശമുള്ള ഓഹരികളുടെ എണ്ണം 2700ൽ എത്തി.

വെള്ളിയാഴ്ചത്തെ ക്ലോസിങ് പ്രകാരം ബിഎസ്ഇ ഓഹരിവില ഒന്നിന് 3996.90 രൂപ. അതോടെ മൊത്തം നിക്ഷേപത്തിന്റെ മൂല്യം 1,07,91,630 രൂപയായി (2700x 3996.90) ഉയർന്നു.

2017ൽ ഓഹരിയൊന്നിന് 806 രൂപ ഇഷ്യു പ്രൈസിൽ (ഐപിഒയിലെ വില) എത്തിയ ബിഎസ്ഇ ഫെബ്രുവരി മൂന്നിന് ലിസ്റ്റ് ചെയ്തത് 1085 രൂപയ്ക്കായിരുന്നു.

X
Top