ഓൺലൈൻ ഡെലിവെറിക്ക് ടാക്സ് കുറച്ചു ◆ കേന്ദ്ര ബാങ്കുകളുടെ സ്വർണവേട്ട തുടരുന്നു; ഓഗസ്റ്റിൽ 20 ടൺ വാരിക്കൂട്ടി ചൈന മുന്നിൽ ◆ എരുമ ഇറച്ചി കയറ്റുമതി കുതിക്കുന്നു ◆ ഉള്ളി വില കുറയുമെന്ന് കേന്ദ്രം ◆ പിഎം സൂര്യഘർ പദ്ധതി: രാജ്യത്ത് പുരപ്പുറ സോളർ സ്ഥാപിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു; 21 ലക്ഷം വീടുകളിൽ വൈദ്യുതി ബിൽ പൂജ്യം ◆

അറ്റാദായം 67 ശതമാനം ഉയര്‍ത്തി ഐഒസി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 10,059 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 67 ശതമാനം അധികമാണിത്.

വരുമാനം 10 ശതമാനം ഉയര്‍ന്ന് 2.26 ലക്ഷം കോടി രൂപയായി.പ്രതീക്ഷിച്ചതിലും കൂടുതലാണ് അറ്റാദായവും വരുമാനവും. യഥാക്രമം 6393 കോടി രൂപയും 1.88 ലക്ഷം കോടി രൂപയുമാണ് കണക്കുകൂട്ടിയിരുന്നത്.

ആവറേജ് ഗ്രോസ് റിഫൈനിംഗ് മാര്‍ജിന്‍ (ജിആര്‍എം) 11.25 ഡോളര്‍/ബാരലില്‍ നിന്നും 19.52 ഡോളര്‍/ ബാരലായി ഉയര്‍ന്നപ്പോള്‍ ചില പെട്രോളിയം ഉത്പന്നങ്ങളുടെ മാര്‍ജിന്‍ കുറഞ്ഞത് ജിആര്‍എം നേട്ടത്തെ നികത്തി. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 10,801 കോടി രൂപയുടെ ഒറ്റത്തവണ ഗ്രാന്റ് 2023 സാമ്പത്തികവര്‍ഷത്തെ വരുമാനത്തിന് കീഴില്‍ കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്. ഓഹരിയൊന്നിന് 3 രൂപ ലാഭവിഹിതത്തിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു.

3.33 ശതമാനം ഉയര്‍ന്ന് 87 രൂപയിലാണ് കമ്പനി ഓഹരി ചൊവ്വാഴ്ച ക്ലോസ് ചെയ്തത്.

X
Top