ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

റിസർവ് ബാങ്ക് ഇളവുകൾ പ്രയോജനപ്പെടുത്താൻ ബാങ്ക് ഓഫ് ഇന്ത്യ; വിദേശ വിപണികളിൽ നിന്ന് 3.5 ബില്യൺ ഡോളർ സമാഹരിക്കും

റിസർവ് ബാങ്കിന്റെ സമീപകാലത്തെ അനുകൂല നടപടികൾ പ്രയോജനപ്പെടുത്തി വിദേശ കറൻസി നിക്ഷേപങ്ങളിലൂടെയും വിദേശ വായ്പകളിലൂടെയും ഏകദേശം 3.5 ബില്യൺ ഡോളർ സമാഹരിക്കാൻ ബാങ്ക് ഓഫ് ഇന്ത്യ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി എഫ്‌സിഎൻആർ(ബി) നിക്ഷേപങ്ങളിലൂടെ 1 ബില്യൺ ഡോളറും, കൺസഷണൽ സ്വാപ്പ് ഫെസിലിറ്റി വഴി 1.5 ബില്യൺ ഡോളറും സമാഹരിക്കും. ഈ തന്ത്രപരമായ നീക്കം ബാങ്കിന്റെ പലിശ ബാധ്യതയും വായ്പാ ചെലവുകളും 50 മുതൽ 60 ബേസിസ് പോയിന്റ് വരെ കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിദേശ ഇന്ത്യക്കാർക്ക് വിദേശ കറൻസി രൂപത്തിൽ തന്നെ ഇന്ത്യയിലെ ബാങ്കുകളിൽ പണം നിക്ഷേപിക്കാൻ റിസർവ് ബാങ്ക് അനുവദിച്ചിട്ടുള്ള സവിശേഷ സ്ഥിരനിക്ഷേപ പദ്ധതിയാണ് എഫ്‌സിഎൻആർ(ബി) നിക്ഷേപം. പണം ഇന്ത്യൻ രൂപയിലേക്ക് മാറ്റാതെ തന്നെ അന്താരാഷ്ട്ര കറൻസികളിൽ ഈ നിക്ഷേപം നടത്താമെന്നതാണ് പ്രവാസികൾക്കുള്ള മെച്ചം.

വിദേശ വിപണികളിൽ നിന്നും ബാങ്കുകൾക്കോ പൊതുമേഖലാ സ്ഥാപനങ്ങൾക്കോ കുറഞ്ഞ ചിലവിൽ വിദേശ കറൻസി (പ്രത്യേകിച്ച് യുഎസ് ഡോളർ) സമാഹരിക്കാൻ ആർബിഐ നൽകുന്ന പ്രത്യേക ഇളവുകളോട് കൂടിയ ഒരു ഫോറെക്സ് സംവിധാനമാണ് കൺസഷണൽ സ്വാപ്പ് ഫെസിലിറ്റി. ലളിതമായി പറഞ്ഞാൽ, ഒരു ബാങ്ക് വിദേശത്തുനിന്നും സമാഹരിക്കുന്ന ഡോളർ ആർബിഐക്ക് നൽകുകയും, അതിന് തുല്യമായ ഇന്ത്യൻ രൂപ ആർബിഐയിൽ നിന്ന് വാങ്ങുകയും ചെയ്യുന്നു.  സാധാരണയായി 3 മുതൽ 5 വർഷം വരെ കാലാവധിക്ക് ശേഷം ഈ രൂപ തിരികെ നൽകി മുൻകൂട്ടി നിശ്ചയിച്ച നിരക്കിൽ ബാങ്കിന്  ഡോളർ തിരികെ വാങ്ങാം.

X
Top